0%

Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]

കട്ടാക്കി…

അടുത്ത നിമിഷം രാജീവിന്റെ ഫോണിൽ വാട്സാപ്പ് നോട്ടിഫിക്കേഷൻ ഇരമ്പി…

അയാളത് തുറന്നു നോക്കി..

അഭിരാമിയുടെയും അജയ് യുടെയും ഫോട്ടോ …

അടുത്ത നിമിഷം താഹിറിന്റെ കോൾ വീണ്ടും വന്നു……

" അത് സാറിന്റെ ഭാര്യയും മകനുമല്ലേ… ?"

"അ.. തെ…… "

"എന്നാലാ തന്തയില്ലാക്കഴുവേറി തന്നെയാ ഞങ്ങളെ തല്ലിയത്…… "

രാജീവ് വായിൽ വന്ന തെറി വിഴുങ്ങിക്കളഞ്ഞു…

രണ്ടോ മൂന്നോ പേരെ തല്ലിയൊതുക്കി രക്ഷപ്പെടാൻ മാത്രം തന്റെ മകൻ വലുതായി എന്ന തിരിച്ചറിവ് അയാളെ ചകിതനാക്കി.

"എറണാകുളത്തിന് കൊണ്ടുപോകാനാ ഇവരു പറയുന്നത്.."

താഹിറിന്റെ സ്വരം വീണ്ടും കേട്ടു…

" കൊണ്ടുപോ… "

രാജീവ് ആലോചനയോടെ പറഞ്ഞു …

"അപ്പം കാശോ… ? "

" ഞാനങ്ങോട്ടു വരാമെടാ………"

അയാൾ ഫോൺ കട്ടാക്കി മറ്റൊരു നമ്പർ ധൃതിയിൽ ഡയൽ ചെയ്തു …

ചുരുങ്ങിയ വാക്കുകളിൽ കാര്യം അവതരിപ്പിച്ച് അയാൾ കാറിലേക്ക് കയറി……

കൊച്ചിയിലെ പ്രൈവറ്റ് ഹോസ്പിറ്റലിനു മുൻപിൽ രാജീവ് എത്തുമ്പോൾ പതിനൊന്നു മണി കഴിഞ്ഞിരുന്നു…

ഇതിനിടയിൽ മൂന്നു നാലു തവണ താഹിർ വിളിച്ചിരുന്നു…

താഹിറിന്റെ കൂട്ടാളികളെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയിരുന്നു…

കോറിഡോറിനു പുറത്ത് താഹിറിനൊപ്പം മറ്റൊരാൾക്കൂടി നിൽക്കുന്നത് രാജീവ് കണ്ടു……

"ഇതാരാ… ?"

രാജീവ് ചോദിച്ചു …

"എന്റെ പഴയൊരു ഫ്രണ്ടാ…, നെൽസൺ…… ഇവന്റെ ടാക്സിയിലാ അവരന്ന് വട്ടവടയ്ക്ക് പോയത്…… "

പണത്തിന്റെ കാര്യത്തിൽ അല്പം ഖേദം തോന്നിയിരുന്നുവെങ്കിലും താഹിറിന്റെ സൗഹൃദങ്ങളുടെ വിസ്തൃതി രാജീവിനല്പം ആശ്വാസമേകി…

" പൊലീസ് കേസ് വല്ലതും വരുമോടാ………? "

"ആ കൃത്യ സമയത്ത് ആനയിറങ്ങിയതാ സാറേ പ്രശ്‌നമായത്. ഞാൻ വണ്ടി തിരിച്ചിട്ട് ഇരിക്കുകയായിരുന്നു.. അവരെ റോഡ് വരെ ഒരു പ്രശ്നവുമില്ലാതെ കൊണ്ടുവന്നതാ………"

താഹിർ പറഞ്ഞു……

" കേസ്…….?"

രാജീവ് വീണ്ടും ഓർമ്മിപ്പിച്ചു…

" പൊലീസുകാർ കണ കുണാ കുറേ ചോദിച്ചു…… അവിടെ നിന്ന് പെട്ടെന്ന് ഊരാൻ വേണ്ടിയാ ഞാൻ സാറിനെ വിളിച്ചത് … "

കേസ് വരില്ലെന്നറിഞ്ഞപ്പോൾ രാജീവിന് ആശ്വാസമായി…

" അവരെങ്ങോട്ടാ പോയതെന്ന്…?"

നെൽസണെ സംശയത്തോടെ നോക്കി രാജീവ് ചോദിച്ചു…

" ഒരു വശത്ത് ആന.. പൊലീസും ഫോറസ്റ്റും, അതിനിടയ്ക്ക് ഇങ്ങനെയും… 

💬 Comments

View all comments