0%

Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]

ഒന്നുകിൽ കാട്ടിൽക്കേറിക്കാണും…………"

നിസ്സാരമട്ടിൽ താഹിർ പറഞ്ഞു …

രാജീവിന് ഒരു കോൾ വന്നു… അയാൾ ഫോണുമായി ഇടനാഴിയുടെ അറ്റത്തേക്ക് പോയി..

" എന്നതാ താഹിറേ പ്രശ്നം……… "

നെൽസൺ ചോദിച്ചു…

"പ്രശ്നം സ്വത്തു കേസാ.. ആളെ എത്തിച്ചു കൊടുത്താൽ മാത്രം മതി.. കുറച്ച് കാശ് തരാമെന്ന് പറഞ്ഞപ്പോൾ ഇറങ്ങിയതാ…"

താഹിർ പറഞ്ഞു……

"നിനക്കറിയാമല്ലോ താഹിറേ, ഞാനിമ്മാതിരി പണിയൊക്കെ നിർത്തിയതാ… അന്ന് നീ മിസ്സിംഗെന്നു പറഞ്ഞു വാട്സാപ്പ് ചെയ്തതു കൊണ്ടാ ഞാൻ പറഞ്ഞതു തന്നെ…… വിഷയമായാൽ ഞാൻ കൈ കഴുകും.. പറഞ്ഞേക്കാം…………"

നെൽസൺ ക്ഷോഭിച്ചു……

" ഇതത്ര സീനൊന്നുമില്ലടേ.."

താഹിർ അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

" ഞാൻ എന്റെ കാര്യം പറഞ്ഞു…… "

അപ്പോഴേക്കും രാജീവ് കോൾ കഴിഞ്ഞു തിരിച്ചെത്തി.

"താഹിറേ… എനിക്കു പോകണം … "

രാജീവ്‌ പറഞ്ഞു……

പണത്തിന്റെ കാര്യം രാജീവ് സെറ്റിലാക്കിയിരുന്നതിനാൽ താഹിർ ഒന്നും മിണ്ടിയില്ല..

"നിങ്ങളിവിടെ ഉണ്ടാകുമല്ലോ അല്ലേ… ?"

രാജീവ് വീണ്ടും ചോദിച്ചു……

" ഞാൻ തിരിച്ചു പോകും…… "

നെൽസൺ പെട്ടെന്ന് പറഞ്ഞു……

ശേഷം അവൻ താഹിറിനെ നോക്കി കണ്ണു കാണിച്ചു..

"ആംബുലൻസിന്റെ വാടക കൊടുക്കാനുണ്ട് സാറേ…………"

രാജീവ് താഹിറിനെ ഒന്ന് നോക്കി..

പൊലീസുകാരിൽ നിന്ന് പെട്ടെന്ന് രക്ഷപ്പെടാൻ വേണ്ടി താഹിർ നെൽസണെ വിളിച്ചു വരുത്തുകയായിരുന്നു..

നെൽസനാണ് സുഹൃത്തിന്റെ ആംബുലൻസുമായി വരുന്നതും അവരെ കൊച്ചിയിലെത്തിക്കുന്നതും..

നെൽസന്റെ പണവും കൂടി കൊടുത്ത ശേഷം രാജീവ് സ്ഥലം വിട്ടു..

നെൽസണും തിരികെ പോകാൻ ധൃതി കൂട്ടി…

"ആ പാവങ്ങളെ പിടിച്ചു കൊടുക്കാനാണോടാ നീ കൊട്ടേഷൻ പിടിച്ചത്…… ?"

നെൽസണ് താഹിറിനോട് അമർഷം തോന്നി…

തന്റെ കൂട്ടുകാരന്റെ മാനസാന്തരത്തിനു മുൻപിൽ താഹിർ ഒന്നും മിണ്ടിയില്ല……

*****   *******  ******   ******

അജയ് ബാഗിൽ നിന്നും ടോർച്ച് എടുത്ത് നിലത്തടിച്ചു നോക്കി..

വലിയ ഉണക്കമില്ലാത്ത കരിയിലകളായതിനാൽ പാന്റ് നനഞ്ഞു തണുപ്പടിച്ചപ്പോഴാണ് അവർ എഴുന്നേറ്റത്……

തങ്ങൾക്കു ചുറ്റുമല്ലാതെ വെളിച്ചം പുറത്തേക്ക് പോകാതിരിക്കാൻ അജയ് പരമാവധി ശ്രദ്ധിച്ചു.

അതേ മരത്തിന്റെ തന്നെ അത്യാവശ്യം വലിപ്പമുള്ള വേരിന്റെ മുകളിലേക്ക് അജയ് കയറിയിരുന്നു.

അവൻ ഇരിപ്പ് ശരിയാക്കിയതിനു ശേഷം അഭിരാമി അവന്റെ മടിയിൽക്കയറിയിരുന്നു……

💬 Comments

View all comments