0%

Chapter Title : അർത്ഥം അഭിരാമം 5 [കബനീനാഥ്]

ഷർട്ടിനുള്ളിലേക്ക് തന്റെ കൈകൾ കടത്തി……

അവളുടെ ഇടതു കൈ അവന്റെ പുറത്തും , വലതു കൈ അവന്റെ നെഞ്ചിലുമായി അവൾ തിരുകിക്കയറ്റി……

അജയ് ഒന്നു പിടഞ്ഞു..

തല മൂടിയിരിക്കുന്ന ഷാളിന്റെ മുകളിലേക്ക് മഞ്ഞു പെയ്തു തുടങ്ങി…

"അമ്മാ.."

അവൻ വിളിച്ചു.

"ങ്… "

തണുത്തുറഞ്ഞ ഒരു മൂളൽ കേട്ടു……

" പേടിയുണ്ടോ… ….?"

" ങ്ങും.."

"പേടിക്കണ്ടാ ട്ടോ… "

അവളുടെ പുറത്തുകൂടി വലം കൈ തഴുകിക്കൊണ്ട് അവൻ ആശ്വസിപ്പിച്ചു……

അതൊരു കേവല ആശ്വാസവാക്കല്ലായിരുന്നു…

ആ സമയം അഭിരാമിക്കതേകിയ സുരക്ഷിതത്വവും ആശ്രയബോധവും വളരെയധികം വലുതായിരുന്നു……

അച്ഛനുമമ്മയും മരിച്ച സമയത്തു പോലും രാജീവ് തന്നോടിങ്ങനെ പറഞ്ഞിട്ടില്ലായെന്ന് അവളോർത്തു……

ആ സമയമെന്നല്ല, ഒരു സമയത്തും ഒരാശ്വാസവാക്കു പോലും രാജീവിൽ നിന്ന് ഉണ്ടായിട്ടില്ല …

അയാൾക്ക് തന്റെ പണം മാത്രമായിരുന്നു ആവശ്യമെന്ന് ഇതിൽ കൂടുതൽ ഒരു തെളിവും ലഭിക്കാനില്ല…

പക്ഷേ അജയ് … ?

ഈ കൊടും കാട്ടിലേക്കാണെങ്കിലും പ്രാണരക്ഷാർത്ഥം പ്രതിയോഗികളെ നേരിട്ട് തന്നെ വലിച്ചു കൊണ്ടു വരുകയും രക്ഷപ്പെടാൻ സാദ്ധ്യതകൾ, മുന്നിലില്ലെന്നിരിക്കെ ആശ്വാസ വാക്കുകളോതുകയും ചെയ്യുന്നവൻ…

ഭാര്യ എല്ലായ്പ്പോഴും ഭർത്താവിനുള്ളതാണ് …

അവളുടെ മനസ്സിലും ജീവിതത്തിലും ആരെ വെച്ച് തുലാഭാരം തൂക്കിയാലും ഭർത്താവിന്റെ തട്ട് താണിരിക്കേണ്ടതാണ്…

മകന്റെ കടമ അമ്മയെ പരിചരിക്കുക, ശുശ്രൂഷിക്കുക എന്നുള്ളതാണ്…… ആ കാര്യത്തിലും അജയ് ഒരു പടി മുന്നിലാണ്……

ഏത് പ്രതിസന്ധി ഘട്ടവും തരണം ചെയ്തു തന്റേതാക്കാൻ കെൽപ്പുള്ള മകന്റെ മടിയിലാണ് താനിരിക്കുന്നത് എന്ന അഭിമാനത്തിൽ അഭിരാമിയുടെ ഉള്ളിലേക്കും മഞ്ഞു വീണു തുടങ്ങി…

തുലാഭാരത്തട്ടിൽ നിലംപറ്റെയിരിക്കുന്നത് അജയ് ആണ്… ….

ഭർത്താവിനേയും മകനേയും ഒരു തട്ടിൽ തൂക്കി നോക്കുന്നത് യുക്തിസഹമല്ലെങ്കിലും അഭിരാമിയുടെ ജീവിതത്തെ സ്വാധീനിച്ച രണ്ടു വ്യക്തികൾ തമ്മിലുള്ള തുലനമായി അവളതിനെ കണ്ടു……

അഭിരാമി , അവന്റെ തോളിലേക്ക് മുഖം ചേർത്തു……

നാലഞ്ചു ദിവസത്തെ വളർച്ചയുള്ള അവന്റെ മുഖരോമങ്ങളിൽ കവിളുരുമ്മിയപ്പോൾ അവൾക്കൊരു ഉൾക്കുളിരുണ്ടായി……

അവന്റെ വിയർപ്പിന്റെ ഗന്ധം… !

ഓടി വിയർത്ത വിയർപ്പിന്റെ രൂക്ഷതയ്ക്കും സ്നേഹ സുഗന്ധം വമിക്കുന്നുണ്ടോ എന്നൊരു സംശയം അവൾക്കു തോന്നി……

കഴിഞ്ഞ സായന്തനത്തിന്റെ ഭംഗിയിൽ അവന്റെയും തന്റെയും നിമിഷങ്ങൾ അഭിരാമി ഒരു നൊടി

💬 Comments

View all comments