0%

Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]

അവിടെയില്ല… ….!

അവൻ ചുറ്റിനും ഒന്നുകൂടി പരതി നോക്കി.

സംഭവം അടുത്തെങ്ങുമില്ല…

പുഴയുടെ വിളുമ്പിൽ ചെന്ന് അവൻ താഴേക്ക് എത്തിനോക്കി… ….

അവിടെയുമില്ല……

ഒഴുകിപ്പോകാൻ ഒരു സാദ്ധ്യതയുമില്ല……

താൻ എറിഞ്ഞ സ്ഥലം മാറിപ്പോയോ എന്ന സന്ദേഹത്തിൽ നിൽക്കുമ്പോൾ പിന്നിൽ കുരങ്ങൻമാരുടെ ചിലപ്പ് അവൻ കേട്ടു..

കള്ളനെ പിടി കിട്ടി..!

ഇവരെപ്പൊ വന്നു… ….?

മുഖമുയർത്തി നോക്കിയപ്പോൾ മരക്കൊമ്പിലിരുന്ന് തന്റെ ബാഗ് അഴിച്ചു പരിശോധിക്കാൻ ശ്രമിക്കുന്ന വനപാലകരെ അവൻ കണ്ടു…

അജയ് നിലത്തു കിടന്ന മരക്കമ്പ് എടുത്ത് അവരെ എറിഞ്ഞു……..

ബാഗ് അവർ തിരികെ എറിയും എന്ന പ്രതീക്ഷ അവനു തെറ്റി… ….

ഉടുതുണിയ്ക്ക് മറുതുണിയില്ലാ എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ അജയ് അറിഞ്ഞു..

അവന്റെ നോട്ടം കണ്ട്, അവളും മരച്ചില്ലയിലേക്ക് നോക്കി…

ആദ്യമവളുടെ മുഖത്തുണ്ടായ അത്ഭുതം ഒരു പുഞ്ചിരിയായി പരിണമിക്കുകയാണുണ്ടായത്.

"ചിരിച്ചോ… പഴ്സും ലൈസൻസും എ.ടി.എമ്മും എല്ലാം അതിലാ.."

അജയ് ദേഷ്യത്തോടെ പറഞ്ഞു……

അവൾ പെട്ടെന്ന് പേടിയോടെ മരക്കൊമ്പിലേക്ക് നോക്കി..

വാനരൻമാർ അവരെ ശ്രദ്ധിച്ചു കൊണ്ടായിരുന്നു പരിശോധന……

തുണികൾ താഴെ വീഴുന്നതു കണ്ടപ്പോൾ അവർ ബാഗ് തുറന്നു എന്നവന് മനസ്സിലായി………

അവരുടെ ശ്രദ്ധ തിരിഞ്ഞതും അജയ് നിലത്തു കിടന്ന അത്യാവശ്യം വലിപ്പമുള്ള ഒരു കല്ലെടുത്ത് എറിഞ്ഞു……

മരച്ചില്ലയിലാണ് ഏറു കൊണ്ടത്…

ശിഖരം ഒന്നു കുലുങ്ങി വിറച്ചു…

അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചു പോയ വാനരസേനയുടെ കയ്യിൽ നിന്നും ബാഗ് താഴെ വീണു…

കുരങ്ങൻമാർ അടുത്ത ചില്ലകളിലേക്ക് പാഞ്ഞുകയറി…

അവർ താഴെ എത്തും മുൻപേ , അജയ് ഓടിച്ചെന്ന് ബാഗും, നിലത്തുവീണു കിടന്ന സാധനങ്ങളും എടുത്തു..

എന്നിട്ടും അവസാനശ്രമമെന്ന നിലയിൽ ഒരുത്തൻ മരത്തിന്റെ പകുതി വരെ ഇറങ്ങിവന്നു……

അജയ് കൈ വീശിയപ്പോൾ അവൻ ചീറി……

അജയ് ബാഗെടുത്ത് നിവർന്നപ്പോൾ അതേ കുരങ്ങൻ തന്നെ, ചില്ലയിൽ പുറം തിരിഞ്ഞിരുന്ന് അവന്റെ പിൻഭാഗം വിടർത്തിക്കാണിച്ച് രോഷം തീർത്തു……

അമ്മ പിന്നിൽ ചിരിക്കുന്നത് അജയ് കേട്ടു.

അജയ്, മുനിച്ചാമിയുടെ സമ്മാനപ്പൊതി ചുരുട്ടിക്കൂട്ടി , അവന്റെ ചന്തിക്ക് ഒരേറു കൊടുത്തു..

അജയ് തിരികെ അഭിരാമിയുടെ അടുത്തെത്തി..

അവനെ തന്നെ ശ്രദ്ധിച്ചു കൊണ്ട് , മരത്തിലൂടെ താഴെയിറങ്ങി , കവറെടുത്ത്

💬 Comments

View all comments