0%

Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]

അവർ നടന്നു നീങ്ങി…

ഇടയ്ക്ക് പുഴ വീണ്ടും ഒന്നുകൂടി വഴിപിരിഞ്ഞു…

അപ്പോഴും വലതുഭാഗം ചേർന്നാണ് അജയ് സഞ്ചരിച്ചു തുടങ്ങിയത്………

വലതു ഭാഗം ഒരു അരുവി പോലെ, എന്നാൽ അതിലും വലുപ്പമുള്ളതായിരുന്നു…

തന്റെ സ്വപ്നങ്ങളിലെന്നോ ഇത്തരം ഒരു സ്ഥലത്തു കൂടി യാത്ര ചെയ്ത പോലെ ഒരു തോന്നൽ , അവനിലുണ്ടായി…

അടുത്ത നിമിഷം, കുറച്ചകലെ അവൻ സോളാർ വേലി കണ്ടു… ….

തങ്ങൾ വനം പിന്നിട്ടിരിക്കുന്നു…….....!

ജീവൻ തിരികെ കിട്ടിയതു പോലെ, അവൻ ഒന്നാഞ്ഞു വലിച്ച് ശ്വാസം വിട്ടു..

വേലിക്കരികിലേക്ക് അവളുടെ കൈ പിടിച്ച് അവൻ കുതിച്ചു ചെല്ലുകയാണുണ്ടായത്…….

കാബേജും ക്യാരറ്റും വിളവെടുക്കാറായി നിൽക്കുന്ന കൃഷിയിടം കണ്ട്, അവൻ സോളാർ വേലിക്കരികെ നിന്ന് കിതച്ചു…..

അപ്പുറത്തെത്താൻ അവൻ വഴി നോക്കി…

പ്രത്യക്ഷത്തിൽ ഒന്നും അവന് കണ്ടെത്താൻ സാധിച്ചില്ല…

കുറച്ചു താഴെ കയ്യാലയോട് ചേർന്ന്, ഒരാൾക്ക് കഷ്ടി നുഴഞ്ഞു കയറാൻ വഴി അവൻ കണ്ടെത്തി…

പകലായതിനാൽ വേലിയിൽ കറന്റ് ഉണ്ടാകില്ലെന്ന് അവന് ഉറപ്പായിരുന്നു……

എന്നാലും, കൈപ്പത്തിയുടെ പുറം ഭാഗം വേലിയിലടിച്ചു നോക്കിയാണ് അവൻ അഭിരാമിയെ ആദ്യം ഉന്തിത്തള്ളി കടത്തിവിട്ടത്……

വേലിക്ക് മുകളിലൂടെ ബാഗ് അവൾക്കിട്ടുകൊടുത്ത ശേഷം, അവനും നുഴഞ്ഞു അപ്പുറം കടന്നു..

അവർ കൃഷിയിടത്തിലൂടെ താഴേക്കിറങ്ങി…

അവർക്ക് ഇടതു വശത്തുകൂടെ അരുവി താഴേക്ക് പോകുന്നുണ്ടായിരുന്നു…

വേലിക്കരികിലൂടെ, തൊഴിലാളികളെ ശ്രദ്ധിച്ചാണ് അവർ നടന്നത് …

മൂന്നു നാല് കയ്യാലകൾ ഇറങ്ങിയതും അജയ് നിന്നു… ….

വേലിക്കപ്പുറം വീണ്ടും വനഭൂമിയാകാമെന്ന് അവന് തോന്നി…

ഇടതു വശത്ത്, അരുവിയുടെ ഹുങ്കാരം……

ഈ പരിസരവും അരുവിയും തന്റെ സ്വപ്നങ്ങളിലല്ല, ജീവിതത്തിൽ സംഭവിച്ചതു തന്നെയാണെന്ന് അജയ് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു…

"അമ്മാ…… "

അവൻ പുഞ്ചിരിയോടെ അവളെ വിളിച്ചു……

അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി… ….

"ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചതാരാ..?"

അഭിരാമി ഒന്നും മനസ്സിലാകാതെ അവനെ നോക്കി…

"മ..മ. മഗല്ലനല്ലേ… ….?"

അവൾ സംശയത്തോടെ ചോദിച്ചു……….

" അതേ… …. അപ്പോൾ വട്ടവട ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചതാരാ……. ? "

അവന്റെ മുഖത്തു നിന്നും പുഞ്ചിരി അകന്നില്ല…….

"നീ പോടാ… …. "

അവന്റെ നെഞ്ചിൽ ഒരിടി കൊടുത്ത് അവൾ രണ്ടു

💬 Comments

View all comments