Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]
മുൻവാതിൽ പൂട്ടിയ ശേഷം പുറകു വശത്തേക്ക് ഓടി…
തങ്ങൾ കിടന്നിരുന്ന മുറിയുടെ ജനൽ ചില്ലുകൾ കല്ലുപയോഗിച്ച് തകർത്തിട്ടിരിക്കുന്നത് അവൻ കണ്ടു…
തങ്ങളെ അന്വേഷിച്ച് ഇവിടെ അവർ എത്തിയിരുന്നുവെന്ന് അവന് മനസ്സിലായി…
മറ്റേ മുറിയുടെ പുറം ഭാഗത്തേക്ക് അവൻ ചെന്നു നോക്കി……
വിറകടുക്കി വെച്ചിരിക്കുന്നതിനാൽ അങ്ങോട്ട് ചെല്ലുക സാദ്ധ്യമല്ല……
പരിസരം ഒന്ന് ഓടിച്ചു വീക്ഷിച്ച ശേഷം, അവൻ അഭിരാമി തുറന്നിട്ട പിൻവശത്തെ വാതിലിലൂടെ അകത്ത് കയറി..
വാതിലടച്ച് ബോൾട്ടിട്ട ശേഷം അവൻ വാതിലിൽ ചാരി കിതച്ചു…
അഭിരാമിയും ചുവർചാരി നിൽപ്പുണ്ടായിരുന്നു……
" അവർ ഇവിടെയും വന്ന ലക്ഷണമുണ്ട്… "
അജയ് ശബ്ദം താഴ്ത്തി പറഞ്ഞു……
അവൾ പരിഭ്രമത്തോടെ മുഖമുയർത്തി, അവനെ നോക്കി…
"പേടിക്കണ്ട, അമ്മാ… ഇനി ഒരാൾക്കും നമ്മളെ കൊല്ലാനാവില്ല… "
അവന്റെ സ്വരത്തിലെ മൂർച്ച അവളെ അത്ഭുതപ്പെടുത്തിക്കളഞ്ഞു…
പകൽ , ആരെങ്കിലും തിരഞ്ഞു വരാൻ സാദ്ധ്യത കുറവാണെന്ന് അവൻ കണക്കുകൂട്ടി…
രാത്രിയാകും അവർ വന്നിട്ടുള്ളത്……
വട്ടവടയിൽ നേരത്തെ എല്ലാവരും വീടണയുന്നതിനാൽ അങ്ങനെയാവാനാണ് സാദ്ധ്യത കൂടുതൽ……
അജയ് അടുക്കള പരിശോധിച്ചു…
ഒരാളും വീടിനകത്ത് കയറിയിട്ടില്ലെന്ന് അവന് ഉറപ്പായി……
സ്റ്റൗവിൽ അവൻ വെള്ളം ചൂടാക്കാൻ വെച്ചു…
"അമ്മ പോയി കിടന്നോ… ഞാൻ വിളിക്കാം…… "
അജയ് അമ്മയുടെ മുഖത്തെ ക്ഷീണം കണ്ട് പറഞ്ഞു………
" നമ്മൾ കിടന്ന മുറിയിൽ കിടക്കണ്ട, അപ്പുറത്തേതിൽ മതി…… "
അഭിരാമി ചെറിയ മടിയോടെ അടുക്കള വിട്ടു……
അജയ് ചായയുമായി ചെല്ലുമ്പോൾ അവൾ കിടക്കയിൽ ഉറങ്ങാതെ മിഴിനീർ വാർത്ത് കിടക്കുകയായിരുന്നു…
ബിസ്ക്കറ്റും ചായയും അവൻ ടേബിളിലേക്ക് വെച്ചു…
"അതൊക്കെ ഒന്ന് മാറിയിട്ട് കിടന്നുകൂടായിരുന്നോ … ?"
ഒരു ശകാര ഭാവത്തിലാണ് അവനത് ചോദിച്ചത്..
അവൾ ഒന്നും പറയാതെ കട്ടിലിൽ എഴുന്നേറ്റിരുന്നു……
അജയ് അപ്പുറത്തുള്ള മുറിയിൽ ചെന്ന് അവളുടെ ഒരു ജോഡി ചുരിദാറും ഒരു സ്വെറ്ററും എടുത്തു കൊണ്ട് വന്നു……
അഭിരാമി എന്നിട്ടും മടിച്ചിരുന്നതേയുള്ളൂ…
"ഇന്നേഴ്സ് എവിടെ………. ? "
"എന്റെ ബാഗിലുണ്ട്…… "
അവൾ പതിയെ പറഞ്ഞു……
അവൻ അതും കൂടി എടുത്ത് കൊടുത്തിട്ട് തിരികെ അടുക്കളയിലേക്ക് പോയി……
ആറേഴു ചപ്പാത്തി അവൻ ധൃതിയിലുണ്ടാക്കി……
ഏഴും ഏഴ്
💬 Comments
View all comments