Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]
വൻകരകൾ പോലെയായിരുന്നു.
മുട്ട പുഴുങ്ങി ചിക്കൻ മസാലയിട്ട് ഒരു ചാറുകറി……….
മഞ്ഞൾപൊടി ഇടാത്തതിനാൽ പുഴയിലെ വെള്ളാരം കല്ലു പോലെ മുട്ടയങ്ങനെ വെളുത്ത് ചാറിൽ കിടന്നു……
ഫ്ളാസ്കിൽ നിറയെ ചായയും എടുത്ത് , കാസറോളിൽ ഭക്ഷണവും എടുത്തു വെച്ച് , അവൻ അതുമായി മുറിയിലേക്ക് വന്നു.
അവൾ വസ്ത്രം മാറിയിരുന്നില്ല…
" ഇത് വലിയ കഷ്ടമാണമ്മാ.. "
ദേഷ്യം വന്നെങ്കിലും ശബ്ദം പുറത്തു പോകാതിരിക്കാൻ അവൻ അങ്ങനെയാണ് പറഞ്ഞത്.
അവൾ അതു കേട്ട് പതിയെ എഴുന്നേറ്റു …
അജയ്,ആ സമയം കൊണ്ട് ഹാളിലും മുറിയിലും ഒന്നുകൂടി പരിശോധിച്ചു.
ജനൽച്ചില്ല് പൊട്ടിയത് മുറിയിലും ഹാളിലും കിടപ്പുണ്ട്…
നനഞ്ഞ വസ്ത്രങ്ങൾ നെരിപ്പോടിനരികെ വിരിച്ചിട്ട് , അവൻ ബാഗിൽ നിന്ന് പഴ്സും ടോർച്ചും മറ്റു സാധനങ്ങളും എടുത്ത് ടേബിളിൽ വെച്ചു…
നോട്ടുകൾ അവനെടുത്ത് ഹാളിലിരുന്ന മാസികകൾക്കിടയിലേക്ക് തിരുകി.
ടോർച്ച് ചാർജ്ജിലിട്ടു…
അഭിരാമിക്കുള്ള ടാബ്ലറ്റുകളുമായി അവൻ തിരികെ മുറിയിലേക്ക് ചെന്നു……
വസ്ത്രം മാറി, അവൾ ചായ കുടിക്കുകയായിരുന്നു…
കട്ടിലിന്റെ ചുവട്ടിൽ അവൾ അഴിച്ചിട്ടിരുന്ന വസ്ത്രങ്ങളെടുത്ത് , ബാത്റൂമിലെ ബക്കറ്റിലിട്ട ശേഷം അവൻ പുറകുവശത്തെ വാതിൽ ഒന്നുകൂടി പരിശോധിച്ച് കിടക്കയിൽ വന്നിരുന്നു……
ചായയും ബിസ്ക്കറ്റും കുടിച്ച ശേഷം അവൻ അവൾക്കൊരു ഗുളിക കൊടുത്തു.
" ഒന്നുറങ്ങിയാൽ ശരിയാകും.."
കട്ടിലിൽ കിടന്ന അവളുടെ നെറുകയിൽ അവൻ തലോടി…
" നീയെങ്ങോട്ടാ…….?"
അവൾ ആകുലതയോടെ ചോദിച്ചു…
" മുനിച്ചാമിയെ ഒന്ന് കാണണം … "
പറഞ്ഞിട്ട് അവൻ മുറിവിട്ടിറങ്ങി …
അവൾ പിടഞ്ഞെഴുന്നേറ്റ് വന്നപ്പോഴേക്കും അപ്പുറത്തെ മുറിയിൽ നിന്ന് പുതപ്പുകളുമായി അവൻ തിരികെ വന്നു……
" നീ പോകുവാന്ന് പറഞ്ഞിട്ട്……."
"അമ്മ കിടന്നുറങ്ങാൻ നോക്ക്… "
അവൻ കട്ടിലിലേക്ക് കിടന്ന് പുതപ്പെടുത്തു മൂടി…
അവളും കിടക്കയിലേക്ക് ചാഞ്ഞു……
"അമ്മാ… "
" ഉം………. "
"ലൈറ്റ് ഇടരുത്… പുറത്ത് എന്ത് കേട്ടാലും ബഹളം വെയ്ക്കരുത്…"
"ഉം… …. "
അവൾ മൂളി…
വട്ടവടയ്ക്കു മീതെ സൂര്യൻ ചാഞ്ഞു തുടങ്ങിയിരുന്നു…
ക്ഷീണവും അലച്ചിലും കാരണം ഇരുവരും കിടന്നതേ ഉറങ്ങിപ്പോയി…
രണ്ടു ദിവസത്തിലേറെയുള്ള ഉറക്കവും വിശപ്പും കൂടിച്ചേർന്നപ്പോൾ ഒരു പുതപ്പിനുള്ളിൽ തന്നെ ഇരുവരും
💬 Comments
View all comments