Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]
ഉം…"
"ആ പുലിയെന്താ, നമ്മളെ ഒന്നും ചെയ്യാതിരുന്നത് … ?"
" പുലിയോട് ചോദിക്കേണ്ട ചോദ്യമാണ് … എന്നാലും… …. "
" പൂച്ച പറഞ്ഞാലും മതി… "
അവൻ മുഴുമിപ്പിക്കും മുൻപ്, അവൾ ചിരിയോടെ ഇടയിൽക്കയറി പറഞ്ഞു……
" ഓഹോ… "
" നീ പറ…"
"അമ്മയ്ക്ക് എന്താ തോന്നിയേ… ? "
അഭിരാമി ഒരു നിമിഷം ആലോചിച്ചു , പിന്നെ പറഞ്ഞു……
" നമ്മളെ കണ്ട്, സങ്കടം തോന്നിയിട്ടാകും.അല്ലേ… ?"
" പുലിക്ക്… …. സങ്കടം…… ആ ബെസ്റ്റ്.."
" പിന്നെ… ….?"
" ഞാൻ വെള്ളത്തിൽ നിന്ന് കയറിയാൻ പുലി പിടിച്ചേനേ………. "
തുടർന്ന് അജയ് നടന്ന സംഭവ വികാസങ്ങൾ ശകലം പൊടിപ്പും തൊങ്ങലും ചേർത്ത് വിളമ്പി …
" ഈശ്വരാ… ….! "
അവൾ അതു കേട്ട് അന്തിച്ചിരുന്നു…
" വയറുനിറഞ്ഞാൽ പുലിയെന്നല്ല, ഒരു മൃഗവും പിന്നെ ഇര തേടില്ല അമ്മാ… നിറഞ്ഞ വയർ വീണ്ടും കുത്തി നിറയ്ക്കാൻ നോക്കുന്നത് മനുഷ്യൻ മാത്രമാണ് … "
അവളതു കേട്ട് നെടുവീർപ്പിട്ടു…
അജയ് പറഞ്ഞത് സത്യമാണെന്ന് അവൾക്കറിയാമായിരുന്നു…
" ഏതെങ്കിലും പുലി ഇരയെ പിടിച്ച്, ഗുഹയിൽ കൊണ്ടുപോയി വെച്ചു തിന്നുന്നത് അമ്മ കേട്ടിട്ടുണ്ടോ… ? "
" ങൂഹും… "
" അതെന്താ കാരണം…… ?"
"എനിക്കറിയില്ല.."
അവൾ ജിജ്ഞാസയോടെ അവനെ നോക്കി……
" പുലിക്ക് ഫാസ്റ്റ് ഫുഡാണ് ഇഷ്ടം……. "
അജയ് ചിരിച്ചു..
"പോടാ ……… "
അഭിരാമി അവന്റെ കവിളിലൊരു കടി കൊടുത്തു……
" നൊന്തു, ട്ടോ… "
അവൻ
💬 Comments
View all comments