0%

Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]

ഒന്നും പറയാതെ മുഖം താഴ്ത്തി..

സംഭവം പാളിയെന്ന് അവൾക്കു മനസ്സിലായി…

അജയ് അവളുടെ കൈ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു..

ആദ്യം കിടന്നിരുന്ന റൂമിലേയും ഹാളിലേയും പൊട്ടിയിരുന്ന ജനൽച്ചില്ലുകൾ പൊട്ടിയത് കാണിച്ച് അവൻ ചോദിച്ചു……

"ഇതെന്താ… ? "

"ചില്ല് പൊട്ടിയത്……. "

കള്ളം പിടിക്കപ്പെട്ട നഴ്സറി വിദ്യാർത്ഥിനിയുടെ മുഖഭാവത്തോടെ അവൾ നിലത്തു നോക്കി നിന്നു…

"എങ്ങനെ പൊട്ടി……….?"

"ആ……....."

അവൾ മുഖമുയർത്തിയില്ല…

"ആരാ പൊട്ടിച്ചതെന്ന് വല്ല ഊഹവുമുണ്ടോ… ?"

"വന്നോരാരിക്കും…… "

കോടീശ്വരൻ പരിപാടി ഇഷ്ടപ്പെടാത്ത മട്ടിൽ അവൾ പറഞ്ഞു……

"ഇതിലേ നോക്കിയാൽ പുറത്തേക്ക് കാണാമോ… ?"

"കാണാമല്ലോ……. "

അവൾ പെട്ടെന്ന് പറഞ്ഞു..

"അപ്പോൾ പുറത്തു നിന്ന് അകത്തേക്കും കാണുമായിരിക്കും അല്ലേ…......?"

അവന്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ നഖം കടിച്ചു നിന്നു…

അവളെ ഹാളിൽ വിട്ടിട്ട് അജയ് ബാത്റൂമിലേക്ക് കയറി..

പതിവിലും വൈകിയാണ് അവൻ കുളി കഴിഞ്ഞ് ഇറങ്ങിയത്……

അഭിരാമി റൂമിൽ കിടപ്പുണ്ടായിരുന്നു…

അജയ് ചായ ഉണ്ടാക്കി..

ബിസ്ക്കറ്റു തന്നെയായിരുന്നു കൂടെ…

കഞ്ഞി കുടിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അടക്കിപിടിക്കാനേ വഴിയുള്ളൂ…

സംസാരങ്ങളൊന്നും ഉണ്ടായില്ല…

അവൻ കൊടുത്ത ചായ കുടിച്ച ശേഷം അവളും ബാത്റൂമിലേക്ക് പോയി……

അജയ് ബാഗിൽ വസ്ത്രങ്ങൾ അടുക്കി വെക്കാൻ തുടങ്ങിയപ്പോഴാണ് അവൾ കുളി കഴിഞ്ഞ് ഇറങ്ങിയത്……

മുഷിഞ്ഞ വസ്ത്രങ്ങൾ എല്ലാം മറ്റൊരു കവറിലാക്കി……

പേപ്പറുകൾക്കിടയിലിരുന്ന നോട്ടുകൾ പേജുകൾ മാറ്റി ഒന്നുകൂടി ഉണക്കാൻ വെച്ചു..

എന്നിട്ട് മാസികയോടെ ബാഗിലേക്ക് വെച്ചു..

തിരക്കിനിടയിൽ എടുക്കാൻ മറക്കരുത്…

അഭിരാമി വസ്ത്രം മാറി വരുമ്പോൾ അജയ്, ഇടതു കാലിന്റെ മുകളിൽ വലതുകാൽ കയറ്റി വെച്ച് കട്ടിലിൽ കിടക്കുകയായിരുന്നു..

"എപ്പോഴാ പോകുന്നത്

💬 Comments

View all comments