Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]
അയാൾ അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി……
"ആമ്പുളേടാ നീ … ആമ്പുളെ… അമ്മാവുക്ക് നീ മട്ടും പോതും… "
അയാളവന്റെ ചുമലിൽ രണ്ടടി അടിച്ചു…
" നീ തിരുമ്പി വാ … നാൻ ഇങ്കെ താൻ വെയ്റ്റ് പണ്ണുവേ.."
അജയ് പെട്ടെന്നു തന്നെ അയാളിൽ നിന്ന് മുഖം തിരിച്ചു.
കാര്യങ്ങൾ വ്യക്തമല്ലെങ്കിലും തങ്ങളെ രക്ഷപ്പെടുത്താൻ കഴിയാത്ത നിരാശ അയാളുടെ സ്വരത്തിലുണ്ടെന്ന് അവന് മനസ്സിലായി …
അജയ് അഭിരാമിയെ ചേർത്തുപിടിച്ച് മുന്നോട്ടു നടന്നു……
മുനിച്ചാമി പിന്നിൽ നിന്നും ടോർച്ചടിച്ചുകൊണ്ടിരുന്നു……
വളവു തിരിഞ്ഞതും പ്രകാശം അസ്തമിച്ചു …
നിലാവിന് പ്രഭയില്ലായിരുന്നു..
വണ്ടി റോഡിലായിരുന്നു…
അവർ വരുന്നത് അറിയാതിരിക്കാനാകണം , കാർ റോഡിൽ നിർത്തിയതെന്ന് അവനു തോന്നി…
ഒരു തണുത്ത കാറ്റു വീശി …
റോഡരികിലുള്ള കാറിനരികിൽ ഒരാൾ കൂടി നിൽക്കുന്നത് അവൻ കണ്ടു…
താഹിറിനൊപ്പം നടന്നയാൾ റോഡരികിലേക്ക് മാറി സിബ്ബഴിക്കുന്നത് അജയ് കണ്ടു……
അവർ , അയാളെ കടന്നു മുന്നോട്ടു നീങ്ങി..
അടുത്ത നിമിഷം പുറത്ത് ചവിട്ടേറ്റ് അജയ് റോഡിലേക്ക് കമിഴ്ന്നു…
അഭിരാമി പിടി വിട്ട് പുല്ലിലേക്കു വീണു…
അവന്റെ കയ്യിലിരുന്ന ബാഗ് ഉരുണ്ട് റോഡിലേക്ക് വീണു…
"അജൂട്ടാ… …. "
അഭിരാമി നിലവിളിച്ചു……
വട്ടവടയുടെ കോടമഞ്ഞ് ദേദിച്ച് ആ നിലവിളി പ്രതിദ്ധ്വനിച്ചു……
" ഒച്ച വെക്കണ്ട പെങ്ങളേ……. ഇവിടെ ആരും ഈ സമയത്ത് വരാൻ പോകുന്നില്ല… "
ഒരു സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് താഹിർ പറഞ്ഞു……
അജയ് റോഡിൽ നിന്നും മുട്ടുകുത്തി നിവർന്നതും ഒരു ചവിട്ടു കൂടി പുറത്തു വീണു……
അഭിരാമി ഓടി അവനരികിലേക്ക് നിലവിളിയോടെ ചെന്നു…
പിന്നിൽ
💬 Comments
View all comments