Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]
ബാഗും കൊടയുമൊക്കെ എടുത്ത് പുറത്തിട്, എന്നിട്ട് വാതില് പൂട്ടിയേരേ……. "
മുനിച്ചാമി അനങ്ങാതെ, അടികൊണ്ട കവിൾ പൊത്തി നിൽക്കുകയായിരുന്നു…
" എടുത്തിട് മുനിച്ചാമീ… "
ഈണത്തിൽ താഹിർ പറഞ്ഞു..
അജയ് കണ്ണു കാണിച്ചപ്പോൾ മുനിച്ചാമി അകത്തു കയറി ബാഗെടുത്ത് പുറത്തു വെച്ചു…
അയാൾ തന്നെ വാതിൽ പൂട്ടി …
"സത്യത്തിൽ ഈ ക്വട്ടേഷൻ എനിക്കു നഷ്ടമാ… ഒരു പ്രയോജനവുമില്ല … പിന്നെ ഡെഡിക്കേഷനും കമ്മിറ്റ്മെന്റും … അത് താഹിറിനു മസ്റ്റാ…"
അജയ് ബാഗെടുത്ത് ചുമലിൽ തൂക്കി … അടുത്ത ചെറിയ ബാഗ് അവൻ കയ്യിലെടുത്തു…
"വാടാ… അവരു വന്നോളും…… "
അടി കൊണ്ട് നിന്നവന്റെ ചുമലിൽ തട്ടി താഹിർ മുന്നോട്ടു നടന്നു..
വാതിലിൽ ചാരി നിന്ന അഭിരാമിയെ ചേർത്തുപിടിച്ച് അജയ് സ്റ്റെപ്പിറങ്ങി..
താഹിറും കൂട്ടാളികളും മുന്നിൽ നടന്നു …
"മുനിച്ചാമീ…… അവർക്ക് ടോർച്ചടിച്ച് കൊടുക്ക്……. "
മുന്നിൽ നിന്നും താഹിറിന്റെ നിർദ്ദേശം വന്നു……
താഹിർ പറയുന്നതിനു മുൻപേ മുനിച്ചാമി ടോർച്ചടിച്ചിരുന്നു…
അവർ മൺറോഡിലേക്ക് കയറി……
അജയ് അവളെ ചേർത്തുപിടിച്ച് ഇരുട്ടിലാണ്ട ഫാം ഹൗസിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി……
സിറ്റൗട്ടിലെ ബൾബു മാത്രം മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു …
മുനിച്ചാമിയുടെ ഷെഡ്ഡിലേക്ക് തിരിയുന്ന വഴിയെത്തിയതും അവൻ നിന്നു…
താഹിറും സംഘവും അവരെ കാത്ത് പത്തടി മുന്നിൽ നിൽപ്പുണ്ടായിരുന്നു……
"മുനിച്ചാമീ… ഇത് എന്നുടെ അപ്പാ വിട്ട ആള്… "
അജയ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…
" തമ്പീ………. "
ഒരു കരച്ചിലോടെ ആ വൃദ്ധൻ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു……
" കടവുൾ താൻ സത്യം…… നിജമാ ഉങ്കളെ കാപ്പാത്തിടും… "
💬 Comments
View all comments