0%

Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 11.3K

അവരെത്തിയിരിക്കുന്നു…….

വാതിൽ ഒന്ന് കുലുങ്ങി…

അലറി വിളിച്ച് അഭിരാമി , അജയ് നെ ചുറ്റിവരിഞ്ഞു…….

" ടാ… …. പാണ്ടിപ്പൊലയാടിമോനേ… വാതിൽ തുറക്കെടാ… "

പുറത്തു നിന്ന് ആക്രോശം കേട്ടു……

തന്നെ രക്ഷപ്പെടുത്താൻ വന്നവനെ തെറി വിളിച്ചത് അവന് സഹിക്കാനാവുമായിരുന്നില്ല……

മുനിച്ചാമി ദൈന്യമായി അവനെ നോക്കി……

വാതിൽ തുറന്നോളാൻ അജയ് കണ്ണു കാണിച്ചു…

അടി വെച്ചു ചെന്ന് മുനിച്ചാമി ടവർ ബോൾട്ട് നീക്കിയതും ശക്തിയായി വാതിൽ അകത്തേക്ക് തുറന്നു വന്നു……

ഒരു കൈ മുനിച്ചാമിയെ വലിച്ച് സിറ്റൗട്ടിലേക്കിട്ടു……

"നിനക്കിവരെ തെരിയാത്… അല്ലേടാ പുണ്ടേ… …."

കരണം തീർത്തു കിട്ടിയ അടിയിൽ മുനിച്ചാമി സിറ്റൗട്ടിലേക്ക് അലച്ചു കെട്ടി വീണു……

അഭിരാമിയുടെ പിടി വിടുവിച്ച് അജയ് സിറ്റൗട്ടിലെത്തിയതും അടിയും ഒപ്പം കഴിഞ്ഞു……

തന്നെ തല്ലിയവൻ അരഭിത്തിക്കു മുകളിലൂടെ മുറ്റത്തേക്ക് വിഴുന്നത് കണ്ടാണ് മുനിച്ചാമി എഴുന്നേറ്റത്……

അഭിരാമി നിലവിളി തൊണ്ടയിൽ കുരുങ്ങി വാതിലിലേക്ക് ചാരി……

" ചെക്കനിച്ചിരി മുറ്റാന്ന് ഞാൻ പറഞ്ഞതല്ലേടാ… "

ഇരുട്ടിൽ നിന്ന് പറഞ്ഞുകൊണ്ട് താഹിർ വെളിച്ചത്തിലേക്ക് വന്നു……

അവനെ കണ്ടതും അജയ്ക്ക് മനസ്സിലായി……

" അപ്പന്റെ രൂപാ രണ്ടര ലക്ഷം പൊട്ടിച്ചിട്ട് രണ്ടെണ്ണം ഓപ്പറേഷൻ തിയറ്ററിൽ കിടപ്പുണ്ടെടാ മോനേ… "

ഈണത്തിൽ പറഞ്ഞു കൊണ്ട് താഹിർ അവനടുത്തേക്ക് വന്നു……

മുറ്റത്തേക്ക് വീണവൻ പിടഞ്ഞെഴുന്നേറ്റിരുന്നു…

" അതുകൊണ്ട് മോൻ അമ്മയേയും കൂട്ടി വാ… "

അജയ് താഹിറിനെ തന്നെ നോക്കി…

" ഏതായാലും വീട്ടിൽ പോകണം… അപ്പൻ വണ്ടി വിട്ടു തന്ന സ്ഥിതിക്ക് , എങ്ങനാ… പോകുവല്ലേ …?"

താഹിർ സിറ്റൗട്ടിന്റെ മറുവശത്തേക്ക് ചെന്നു..

" മുനിച്ചാമീ… അവരുടെ

💬 Comments

View all comments