Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]
നിലാവെളിച്ചത്തിലായി, മുനിച്ചാമി അവളെ കണ്ടു……
" കവലപ്പെട വേണ്ട അമ്മാ… സെൽവൻ കാലൈ ഇങ്കെ താൻ എത്തും…… നീങ്ക എന്നുടെ നാട്ട്ക്ക് പോ.. പ്രോബ്ളം മുടിഞ്ച്ത്ക്ക് അപ്പുറം കേരളാവിൽ വന്തിടാം…… "
അയാൾ വണ്ടിയും ഏർപ്പാടാക്കിയാണ് വന്നതെന്നറിഞ്ഞതും അവന് സന്തോഷമായി …
മുനിച്ചാമിക്ക് പകരം വെക്കാൻ ആരുമില്ലെന്ന് അവനോർത്തു…
"നാൻ സെൽവനെ കൂപ്പിട്ടാച്ച്.. ഇന്ത ഭാഗത്ത്ക്ക് വണ്ടി കൂപ്പിട്ടാൽ പ്രചനം താനേ…"
ഒരു വഴി അടയുമ്പോൾ മറ്റൊരു വഴി തുറക്കുന്നു…
തേനിയെങ്കിൽ തേനി… ….!
പ്രശ്നങ്ങൾ തീരുന്നില്ല , എന്നാലും ….
ഒരു ദിവസമെങ്കിൽ ഒരു ദിവസം … മനസ്സമാധാനത്തോടെ കിടന്നുറങ്ങാമല്ലോ …
അജയ് മനസ്സിൽ കരുതി……
" നീ ബാഗെല്ലാം എടുക്ക് തമ്പി…… സെൽവൻ എന്നുടെ ഷെഡ്ഡ്ക്ക് താൻ വറും… "
അജയ് അയാളെ അനുസരിച്ചു……
അവൻ എടുത്തു വെച്ച ബാഗുകൾ കയ്യിലെടുത്തു..
താൻ വിളിച്ചപ്പോൾ സെൽവൻ എവിടെയോ ഓട്ടം പോയതാണെന്നും അതു കഴിഞ്ഞ് ഉടനെ ഇങ്ങോട്ട് തിരിക്കുമെന്നും മുനിച്ചാമി പറഞ്ഞു … സെൽവൻ വരുന്നത് ഷെഡ്ഢിലേക്കാണ്… അതുകൊണ്ട് അവിടെപ്പോയിരിക്കാമെന്നും അയാൾ പറഞ്ഞു…
" ഒരേ ഒരു നൈറ്റ് താൻ പ്രചനം… കാലൈ എല്ലാം സോൾവായിടും… …. "
അയാൾ പറഞ്ഞു തീർന്നതും പുറത്ത് സിറ്റൗട്ടിലെ ലൈറ്റ് തെളിഞ്ഞു…
റ്റു വേ സ്വിച്ച് ആയതിനാൽ മുനിച്ചാമിയുടെ പുറം അമർന്നതാണെന്നാണ് അജയ് കരുതിയത്……
പുറത്തെ പ്രകാശം അകത്തേക്ക് പരന്നപ്പോൾ അവനൊന്ന് ഞെട്ടി……
മുനിച്ചാമി സ്വിച്ച് ബോർഡിനടുത്തല്ല …
പിന്നെ……….?
ചിതറിയ ചില്ലു പാളികൾക്കിടയിലൂടെ സിറ്റൗട്ടിൽ ജീൻസ് ധരിച്ച കാലുകൾ അവൻ കണ്ടു…
മുനിച്ചാമിയുടെ മുഖത്ത് രക്തമയമില്ലായിരുന്നു… ….
💬 Comments
View all comments