0%

Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 11.3K

അമ്മ, കിലുകിലെ വിറയ്ക്കുന്നതറിഞ്ഞപ്പോൾ അവളുടെ മനസ്സിലെ പേടിയുടെ ആഴം അവന് മനസ്സിലായി…

" തമ്പീ………. നാനാ … മുനിച്ചാമി .."

അമർത്തിപ്പറഞ്ഞ സ്വരം പുറത്തു നിന്ന് അവൻ കേട്ടു …

മുനിച്ചാമി….....!

അവൻ പിടഞ്ഞെഴുന്നേറ്റു…

അവളുടെ പിടുത്തം വിടുവിച്ച്, അവൻ ഇരുട്ടിലൂടെ ഹാളിലേക്ക് വന്നു …

" വാതിൽ തുറക്ക് തമ്പീ… "

മുനിച്ചാമി പുറത്തു നിന്ന് വീണ്ടും വിളിച്ചു പറഞ്ഞു……

അജയ് ടേബിളിനു മുകളിലിരുന്ന താക്കോലെടുത്ത് പൊട്ടിയ ജനലിനരികിലേക്ക് ചെന്നു…

" മുനിച്ചാമീ… "

ജനലിൽ പതിയെ രണ്ടടി അടിച്ചു കൊണ്ട് അവൻ പൊട്ടിയ ഗ്ലാസ്സിനിടയിലൂടെ താക്കോൽ പുറത്തേക്ക് നീട്ടി……

തന്റെ കയ്യിൽ നിന്നും താക്കോൽ അയാൾ വാങ്ങിയത് അവനറിഞ്ഞു …

അടുത്ത നിമിഷം വാതിൽ തുറന്ന് മുനിച്ചാമി അകത്തു കയറി ..

കയറിയ ഉടൻ അയാൾ വാതിലടച്ചു ബോൾട്ടിട്ടു……

" എല്ലാമേ റൊമ്പ പ്രശനമായിരുക്ക്… "

" നിങ്ങൾ കാര്യം പറ… "

രണ്ടു മൂന്ന് ദിവസമായി പരിചയമില്ലാത്തവർ അന്വേഷിച്ചു വരാറുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും മുനിച്ചാമി അറിയിച്ചു.

രാവിലെയും രാത്രിയിലും തങ്ങളെ പ്രതീക്ഷിച്ച് വണ്ടിയെടുക്കാതെ നടന്നു വന്ന് നോക്കാറുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു……

റോഡിൽ പരിചയമില്ലാത്ത വാഹനങ്ങളും ആളുകളും മിക്ക സമയത്തും ഉണ്ടാകാറുണ്ടെന്നും അയാൾ വിശദീകരിച്ചു.

"നീങ്ക എങ്കെപ്പോയ്… ? പാക്കതേയില്ലേ. സെൽവൻ സൊല്ലിയാച്ച്.."

ആനയിറങ്ങിയതൊന്നും അയാൾ അറിഞ്ഞിട്ടില്ലെന്ന് അവനു തോന്നി …

അല്ലെങ്കിൽ തന്നെ മണിക്കൂർ ഇടവിട്ട് ആനയിറങ്ങുന്ന നാട്ടിൽ അതൊരു വാർത്തയാണോ…

അജയ് അതിനെക്കുറിച്ച് വിശദീകരിക്കാൻ നിന്നില്ല …

"അമ്മാ എങ്കെ… ?"

മുനിച്ചാമി ചോദിച്ചതും അഭിരാമി ഇരുട്ടിലൂടെ ഹാളിലേക്ക് വന്നു……

നേർത്ത

💬 Comments

View all comments