0%

Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]

കരുതും പോലെ ഒന്നുമില്ല… അമ്മയുടെയത്ര മണ്ടിയല്ല ഞാൻ…"

കാഞ്ചന ഒരക്ഷരം ഉരിയാടിയില്ല..

"ആ തൈക്കിളവൻ വന്ന് ചോരയൂറ്റിക്കുടിക്കുന്നതിലും ഭേദമാണല്ലോ… "

അനാമിക പിറുപിറുത്തു…

"എന്നിട്ടാ തൈക്കിളവനോട് വണ്ടി വാങ്ങിത്തരാൻ നീ പറയുന്നത് കേട്ടായിരുന്നല്ലോ.. "

കാഞ്ചന ചോദിച്ചു……

" അതിപ്പോ അമ്മയും അയാളെ പരമാവധി ഊറ്റുന്നുണ്ടല്ലോ… …. "

അനാമിക തിരിച്ചടിച്ചു…

മത്തൻ നട്ടാൽ കുമ്പളം മുളയ്ക്കില്ല , എന്ന പച്ചപരമാർത്ഥം സ്വജീവിതത്തിൽ നിന്ന് കാഞ്ചന അറിഞ്ഞു……

" ജിത്തുവിനെകൊണ്ട് എനിക്ക് ചില കാര്യങ്ങളുണ്ട്…… അമ്മയ്ക്ക് അയാളെക്കൊണ്ട് ഉള്ളതു പോലെ… അതിനപ്പുറത്തേക്ക് എനിക്ക് ഒന്നുമില്ല……"

പറഞ്ഞിട്ട് അനാമിക മുറിക്കകത്തേക്ക് കയറിപ്പോയി…

അതു പോലെ തന്നെ അവൾ തിരികെ വന്ന് തുടർന്നു..

" അയാളമ്മയെ മാത്രം കാണാൻ വരുന്നു , എന്നാണോ കരുതിയത്… ?

ഇപ്പോൾ പുതിയൊരു ചെറുപ്പക്കാരിയുമായിട്ടാ കറക്കം…… ജിത്തു പറഞ്ഞിട്ടുണ്ട് , മാത്രമല്ല ഞാൻ കണ്ടിട്ടുമുണ്ട്… "

അനാമിക ഒരു തീപ്പൊരി വലിച്ചെറിഞ്ഞിട്ട് , വെട്ടിത്തിരിഞ്ഞ് മുറിയിലേക്ക് കയറി…

മനസ്സിനും ശരീരത്തിനും തീ പിടിച്ചു കാഞ്ചന സെറ്റിയിലേക്കമർന്നു……

അനാമികയുടെ മുറിയുടെ വാതിലടഞ്ഞത് , തന്റെ സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും നേർക്കാണെന്ന് കാഞ്ചന അറിഞ്ഞു..

അവൾ അപകടം മണത്തു……….

രാജീവിന്റെ കുശാഗ്ര ബുദ്ധിയേക്കുറിച്ച് സംശയമേതുമില്ലെങ്കിലും, ഇത്തരമൊരവസ്ഥ അവൾ പ്രതീക്ഷിച്ചിരുന്നതല്ല…

കുറച്ചു നാളുകളായി രാജീവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ട്……

ഇങ്ങോട്ടുള്ള വരവും ആദ്യത്തേതിലപേക്ഷിച്ച് കുറവാണ്……

പെണ്ണിന്റെ ഗന്ധമില്ലാതെ ഉറങ്ങുന്നവനല്ല രാജീവ്…

അനാമികയെ മുൻനിർത്തി ഭ്രമിപ്പിച്ച് ഈ വീട് എഴുതി വാങ്ങാം എന്ന തന്റെ കണക്കുകൂട്ടലുകൾ തകിടം മറിഞ്ഞേക്കാമെന്ന് കാഞ്ചന അറിഞ്ഞു..

പാടില്ല…….!

ആദ്യം നയം… ….

പിന്നീടാവാം ഭീഷണി……

ഹാഫ് സ്കർട്ടും ടീ ഷർട്ടും ധരിച്ച് അനാമിക വാതിൽ തുറന്നു വന്നു.

തനിക്കു വില പേശാൻ ഈ സൗന്ദര്യം മാത്രം മതിയെന്ന് മകളെ കണ്ടപ്പോൾ കാഞ്ചനയ്ക്ക് തോന്നി……

തുറുപ്പുഗുലാൻ…… !

" എനിക്ക് വിശക്കുന്നു……. "

അകത്തേക്ക് കയറിയ അനാമികയല്ല, തിരികെ വന്നത്……

കാഞ്ചന ആലോചനയോടെ എഴുന്നേറ്റു…

" ഞാൻ പറഞ്ഞത് സത്യം തന്നെയാ … "

അമ്മയുടെ മൗനം മനസ്സിലാക്കി അനാമിക പറഞ്ഞു……

" അയാളെ വിശ്വസിക്കാതിരിക്കുന്നതാ ബുദ്ധി… "

കാഞ്ചന

💬 Comments

View all comments