Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]
മിണ്ടിയില്ല…
"അമ്മയേക്കാൾ കൊള്ളാം ആ പെണ്ണ്.."
അനാമിക അതു പറഞ്ഞപ്പോൾ കാഞ്ചന അവളെ തുറിച്ചു നോക്കി… ….
"എനിക്ക് വിശക്കുന്നൂന്ന്… "
അനാമിക വീണ്ടും വിഷയം മാറ്റി…
" ഇവിടെ നിന്നിറങ്ങിയാൽ എങ്ങോട്ടു പോകുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ………?"
ഒടുവിൽ മൗനം വെടിഞ്ഞ് കാഞ്ചന ചോദിച്ചു……
അനാമിക കൈ മലർത്തി…
" അയാളെ പിണക്കരുത്.. കുറഞ്ഞത് ഈ വീടെങ്കിലും സ്വന്തമാക്കണം…… "
അനാമിക അമ്മയെ നോക്കി..
" അതിനിനി ഒറ്റ വഴിയേ ഉള്ളൂ.. "
കാഞ്ചന ശബ്ദം താഴ്ത്തി പറഞ്ഞു……
" നീ……..... നീ മാത്രം… ! "
അനാമികക്ക് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങി……
" അയാളെ ഒന്നു കൊതിപ്പിച്ചു നിർത്തിയേക്ക്… "
കാഞ്ചന അവളുടെ മുഖത്തു നോക്കാതെയാണ് അത് പറഞ്ഞത് …
" ജിത്തുവിനയാളെ ഇഷ്ടമല്ല………."
" ജിത്തു നിന്നെ കെട്ടുമോ..?"
അൽപ്പം ദേഷ്യത്തിലാണ് കാഞ്ചന അത് ചോദിച്ചത്..
"പിന്നല്ലാതെ…..... "
അനാമിക ചിരിച്ചു..
"ജിത്തുവിന്റെ അച്ഛനും അമ്മയ്ക്കും എന്നെ ഇഷ്ടമാണല്ലോ………. "
കാഞ്ചനയ്ക്കേറ്റ അടുത്ത അടിയായിരുന്നു അത്…
മകളും അവളുടെ വഴി തിരഞ്ഞെടുത്തു തുടങ്ങി , എന്നവൾക്ക് മനസ്സിലായി…….
ഉപദേശിക്കാൻ തക്ക യോഗ്യത തനിക്കില്ലെന്ന തിരിച്ചറിവിൽ കാഞ്ചന മുഖം താഴ്ത്തി…
ആരോടൊക്കെയോ ഉള്ള ദേഷ്യത്താൽ അവൾ അനാമിക കേൾക്കാതെ പല്ലിറുമ്മി…
******** ******* ******* *******
തുഴഞ്ഞ് കയ്യും കാലും തളർന്നു തുടങ്ങി……
പുഴയുടെ വലതു വശത്തേക്കാണ് അജയ് തുഴഞ്ഞു കയറിയത്……
ഇടതു വശം കയറിയാൽ വനത്തിലേക്കാന്നെന്ന് പരിസരങ്ങളുടെ ഭൂമിശാസ്ത്രം വെച്ചവൻ പഠിച്ചിരുന്നു …
ഇടയ്ക്ക് തലയുയർത്തി നോക്കിയപ്പോൾ കൃഷിയിടങ്ങളും, വെട്ടിനിരത്തിയ മൊട്ടക്കുന്നുകളും അവൻ വലതു വശത്ത് കണ്ടിരുന്നു …
പുഴയോടു ചേർന്നു തന്നെയുള്ള പാറയ്ക്ക് മുകളിലേക്ക് അവൻ കയ്യെത്തിച്ചു പിടിച്ചു..
അവന്റെ തലയ്ക്കു മുകളിലൂടെ അഭിരാമി ഏന്തിവലിഞ്ഞ് പാറപ്പുറത്തേക്ക് കയറി..
പാറയിൽ ഇരു കൈകൾ ഊന്നി , അവനും പാറപ്പുറത്തേക്ക് കയറിയിരുന്നു……
വെയിൽ ശക്തി പ്രാപിച്ചതിനാൽ അത്രയധികം തണുപ്പ് അവർക്ക് അനുഭവപെട്ടിരുന്നില്ല…
പാറയ്ക്ക് പിന്നിലുള്ള കല്ലിനു മീതെ പുറം ചാരി , അവൻ മുഖം കൈത്തലം കൊണ്ട് തുടച്ചു…
അഭിരാമി അവന്റെ ഇടത്തേ തോളിലേക്ക് ചാരി…
മുകളിലേക്ക്
💬 Comments
View all comments