Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]
എത്രകാലം ഉണ്ടാകുമെന്ന് …… "
ശിവരഞ്ജിനി പേടിയോടെ അയാളെ നോക്കി……
രാജീവിന്റെ പ്രലോഭനത്തിനു വഴങ്ങി, വെറും മുദ്രപ്പത്രത്തിൽ ഒപ്പിടുമ്പോൾ രാഹുലിന്റെ ചികിത്സ മാത്രമായിരുന്നു അവളുടെ മനസ്സിൽ..
"ഇനി അങ്കിൾ വരുമ്പോൾ രാഹുലിനെ ഹോസ്പിറ്റലിലാക്കാനായിട്ടേ വരു… അതിന് മോളുടെ അച്ഛന്റെ പണമൊന്നും വേണ്ട…… "
ശിവരഞ്ജിനിയുടെ മുഖം ഒന്ന് പ്രകാശിച്ചു……
"അങ്കിളിനെവിടുന്നാ മോളേ പണം…… നോക്കട്ടെ, അഭിരാമിയോട് ഞാൻ സൂചിപ്പിച്ചിട്ടുണ്ട് … അവളെക്കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു…"
രാജീവ് കസേരയിൽ നിന്ന് എഴുന്നേറ്റു…
"സത്യത്തിൽ അവളു വിചാരിച്ചാലും നടക്കാവുന്ന കാര്യങ്ങളേയുള്ളു… ചെയ്യില്ല … പണത്തിനോട് ഇത്ര ആർത്തിയുള്ള തറവാട്ടുകാരെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല… "
" ഞങ്ങളിറങ്ങട്ടെ മോളെ… "
സ്ത്രീയും എഴുന്നേറ്റു…
" കാഞ്ചനമ്മ വിനുക്കുട്ടന് ഒരു സമ്മാനം തന്നു വിട്ടിട്ടുണ്ട്… "
പറഞ്ഞിട്ട് അവർ തന്റെ ചുമലിൽ കിടന്ന ബാഗിൽ നിന്നും ഒരു ജൂവലറി ബോക്സ് എടുത്തു തുറന്നു .
ഒരു മോതിരമായിരുന്നു അത്…
വിനായകന്റെ മോതിരവിരലിലേക്ക് അതവർ അണിയിച്ചു …
ശേഷം, അവന്റെ കവിളിൽ അരുമയോടെ പിച്ചി , ഒരുമ്മ കൊടുത്തു…….
വിനയചന്ദ്രൻ കസേരയിലേക്കിരുന്നു…
കാര്യങ്ങൾ വ്യക്തമായിത്തുടങ്ങി…
തന്റെ മരണം കൊണ്ട് നേട്ടങ്ങൾ ഉള്ളവർ , അവർ തന്നെയാണ് ….
"അച്ഛനെ വിളിക്കാറുണ്ടോ എന്നൊക്കെ അവർ ചോദിച്ചിരുന്നു.."
വിനയചന്ദ്രൻ അത് കേട്ടെങ്കിലും മറുപടി പറഞ്ഞില്ല …
അയാളുടെ ഉള്ളം തിളച്ചുമറിയുകയായിരുന്നു…
എന്നാലും അയാൾ പറഞ്ഞത് ഇങ്ങനെയാണ്…
" മോള് വിഷമിക്കണ്ട… എന്ത് ആവശ്യം വന്നാലും ഇവന്റെ നമ്പറിലേക്ക് വിളിച്ചാൽ മതി… "
വിനയചന്ദ്രൻ അങ്ങനെ പറഞ്ഞതിന്റെ കാരണം സനോജിനു മനസ്സിലായില്ല……
"ആവശ്യത്തിനു മാത്രം വിളിക്കുക…… ചിലപ്പോഴത് വേണ്ടി വരില്ല, അതിനു മുൻപ് നിങ്ങളെ അങ്ങോട്ടു കൊണ്ടു പോകും…… രാഹുലിനോട് കാര്യം പറഞ്ഞു മനസ്സിലാക്കണം .. "
അവൾ നിശബ്ദം തലയാട്ടി……
സനോജ് പറഞ്ഞു കൊടുത്ത നമ്പർ അവൾ അകത്തു നിന്നും ഫോൺ എടുത്തുകൊണ്ടുവന്ന് സേവ് ചെയ്തു……
യാത്ര പറഞ്ഞു പോകുന്നതിനു മുൻപ്, വിനയചന്ദ്രൻ രാഹുലിനെ ഒന്നുകൂടിക്കണ്ടു…
വാർദ്ധക്യ സഹജമായ അസുഖങ്ങളുമായി രാഹുലിന്റെ അച്ഛനും അടുത്ത മുറിയിൽ കിടപ്പിലായിരുന്നു……
അയാളെയും കണ്ട് സംസാരിച്ച ശേഷമാണ് വിനയചന്ദ്രനും സനോജും
💬 Comments
View all comments