0%

Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]

വിനയചന്ദ്രന് മനസ്സിലായി…

ശിവരഞ്ജിനി അയാളുടെ നെഞ്ചിൽ നിന്നും അടർന്നു……

അയാളുടെ മുഖത്തു നോക്കി അവൾ തുടർന്നു…

"ആദ്യം വന്നപ്പോഴും ആ ആന്റി ഉണ്ടായിരുന്നു…… അമ്മയുടെ കൂട്ടുകാരിയാണെന്നാ പറഞ്ഞത്…… അമ്മയ്ക്ക് എന്നെ കാണാൻ ആഗ്രഹമുണ്ടെന്നും എന്റെ മുഖത്തു നോക്കാൻ പറ്റാഞ്ഞിട്ടാണ് വരാത്തതും എന്നാണ് പറഞ്ഞത്… "

വിനയചന്ദ്രൻ ഒന്നു മൂളി…

" ഒരു ദിവസം അമ്മയെ കൂട്ടി വരും, അമ്മയോട് പിണക്കമൊന്നും വിചാരിക്കണ്ട എന്നാണ് പറഞ്ഞത്…… "

വിനയചന്ദ്രൻ നിശബ്ദത പാലിച്ചു……

"പിന്നെ വന്നത് ഒരാഴ്ചയായില്ല…… "

ശിവരഞ്ജിനി ഒന്നു നിർത്തി……

അവളാ രംഗം മനസ്സിൽ കാണുകയായിരുന്നു…

"അച്ഛന് നിന്നോട് സ്നേഹമൊന്നുമില്ല മോളേ.. പൊറുക്കാൻ കഴിയാത്ത തെറ്റൊന്നുമല്ലല്ലോ മോള് ചെയ്തത്… ? വർഷം നാലാവുകയല്ലേ .?"

മുറ്റത്തെ കസേരയിലായിരുന്നു രാജീവ്… അയാൾക്കരുകിലായി ഒരു സ്ത്രീ ഇരുന്നിരുന്നു …

" കള്ളുകുടി തന്നെയാ എപ്പോഴും… അതിനു പറ്റിയ കുറച്ച് കൂതറകളും ………. "

ശിവരഞ്ജിനി അത് കേട്ട് , വിനുക്കുട്ടനെ ചുമലിലിട്ട് നിശബ്ദം നിന്നു.

"മോളനുഭവിക്കേണ്ട പണമാ , അയാൾ നശിപ്പിക്കുന്നത്…… ആർക്കൊക്കെയോ വാരിക്കോരി കൊടുക്കുന്നുണ്ട്…… ബോധമില്ലല്ലോ… വല്ലതും ബാക്കിയുണ്ടോന്ന് ആർക്കറിയാം… "

ഒരു നിമിഷത്തെ ഇടവേളയിൽ രാജീവ് തുടർന്നു..

"രാഹുലിന്റെ ചികിത്സക്ക് കുറച്ചു പണം.. ഒരു വീട്…  അതെന്തായാലും അങ്കിൾ ശരിയാക്കി തരും… "

ശിവരഞ്ജിനി പ്രതീക്ഷയോടെ അയാളെ നോക്കി……

" നിന്റെ അച്ഛൻ അമ്പിനും വില്ലിനും അടുക്കില്ല എന്നറിയാമല്ലോ … ലീഗലായി നീങ്ങേണ്ടിവരും.  വെറുതെ നാട്ടുകാർ കൊണ്ടുപോകുന്നതിലും നല്ലതല്ലേ… "

" അച്ഛൻ പാവമാ… അച്ഛനെ എല്ലാവരും പറ്റിക്കും … "

ശിവരഞ്ജിനി പറഞ്ഞു……

" അതു തന്നെയാ മോളേ പറഞ്ഞു വരുന്നത്…… നല്ലതു പറയാൻ വരുന്ന ഒരു ബന്ധുക്കളെയും കണ്ടു കൂടാ… എന്നോടും മിണ്ടാറില്ല… "

ശിവരഞ്ജിനി മൗനം പാലിച്ചു……

"എന്റെയൊരു സുഹൃത്ത് അഡ്വക്കറ്റ് ഉണ്ട്.., വിശദമായി ഒന്നും പറയാൻ പറ്റിയില്ല… ഫോണിലാ സംസാരിച്ചത് … മോൾ മൂന്നാലു ഒപ്പിട്ടു തന്നാൽ കാര്യങ്ങൾ വേഗത്തിലാക്കാമെന്നാ അയാള് പറഞ്ഞത് … "

രാജീവ് മുഖത്തെ കണ്ണട ഒന്നുകൂടി വലതുകയ്യുടെ ചൂണ്ടുവിരലാൽ ഉറപ്പിച്ചു.

" മാത്രമല്ല … നല്ല കുടിയാ…

💬 Comments

View all comments