Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]
വിനയചന്ദ്രൻ ചോദിച്ചു……
" ഉം………. "
അവൾ മൂളി… ….
"എന്താ അവൻ പറഞ്ഞത്… ? എന്തിനാ അവനിവിടെ വന്നത് … ?"
ചോദ്യങ്ങളുമായി വിനയചന്ദ്രൻ അവളിലേക്ക് , എഴുന്നേറ്റടുത്തു……
"അങ്ങനെ ഒന്നുമില്ലച്ഛാ……........."
അയാളുടെ ഭാവമാറ്റം കണ്ട് പേടിയോടെ അവൾ പറഞ്ഞു……
" എന്നാലങ്ങനെയുണ്ട്…… മോള് കാര്യം പറ… "
അവൾ ഭയന്നത് മനസ്സിലാക്കി അയാൾ സ്വരത്തിൽ ശാന്തത വരുത്തി……
" വന്നു… …. ഇരുപതിനായിരം രൂപ തന്നു.."
അവൾ വിക്കി വിക്കി പറഞ്ഞു……
" വേണ്ടാന്ന് പറഞ്ഞതാ…...... "
അവൾ പണം മേടിച്ചതിൽ വിനയചന്ദ്രന് ഒന്നും തോന്നിയില്ല..
അവസ്ഥ അതാണ്… !
" പറ എന്നിട്ട്……….?"
അയാൾ ഉദ്വേഗം കൊണ്ട് മുഖം അവളിലേക്കടുപ്പിച്ചു…….
ഒരു പൊട്ടിക്കരച്ചിൽ അവളിൽ നിന്നുണ്ടായി……….
"അച്ഛ…… എന്നെ വഴക്കു പറയല്ലേ… …."
പറഞ്ഞു കൊണ്ട് ശിവരഞ്ജിനി അയാളുടെ ദേഹത്തേക്ക് വീണു……
അവളപ്പോൾ കൊച്ചുകുട്ടിയായിരുന്നു…
അയാളവളുടെ വിനുക്കുട്ടനും…
"കരയണ്ടെടാ… …. "
വിനയചന്ദ്രൻ അവളുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു……
സനോജ് വീണ്ടും നിറഞ്ഞ മിഴികൾ, അയാൾ കാൺകെ തന്നെ തുടച്ചു… ….
"ആന്റിയാ പൈസ തന്നത്……. ഞാൻ കുറേ വേണ്ടാന്ന് പറഞ്ഞതാ… "
കരച്ചിലിനിടയിൽ അവൾ പറഞ്ഞു……
" ആര്… ? അഭിരാമിയോ… ?"
വിനയചന്ദ്രൻ ചോദിച്ചു …
" അല്ല… വേറൊരാന്റി…......?"
ഒരു കൊള്ളിയാൻ കൂടെ മിന്നി…….
അടുത്ത നടുക്കത്താൽ വിനയചന്ദ്രൻ സനോജിനെ നോക്കി…
അവളുടെ അടുത്ത വാക്കിനായി അവൻ ചെവി വട്ടം പിടിക്കുന്നത് അയാൾ കണ്ടു …
" മോള് കരയാതെ കാര്യം പറയെടാ ചക്കരേ…"
ഉള്ളിലെ നടുക്കവും ആകാംക്ഷയും പുറത്തു കാണിക്കാതെ വിനയചന്ദ്രൻ മകളുടെ നെറുകയിൽ മുത്തി… ….
അച്ഛൻ ശാന്തനായി എന്നറിഞ്ഞതും അവൾ തുടർന്നു…
" മാഷിന് അപകടം പറ്റി , അഞ്ചാറു മാസം കഴിഞ്ഞാണ് അവരാദ്യം വന്നത്. അന്ന് പതിനായിരം രൂപ തന്നു… "
മാഷെന്ന് അവൾ ഉദ്ദേശിച്ചത് രാഹുലിനെയാണെന്ന് അയാൾക്ക് മനസ്സിലായി……
"പണത്തിന്റെ കാര്യം വിട് മോളെ… അവരെന്താ പറഞ്ഞത്………. ? "
പണം വാങ്ങിയ പ്രശ്നത്തിലാണ് താൻ ദേഷ്യപ്പെട്ടത് എന്ന് കരുതിയാണ് മകൾ സംസാരിക്കുന്നതെന്ന്
💬 Comments
View all comments