Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]
മനസ്സ് തണുക്കില്ലെന്നറിഞ്ഞ സനോജ് പിന്നീടയാളെ വിളിച്ചില്ല..
വികാര വായ്പോടെ അയാൾ കയ്യിലിരുന്ന കുഞ്ഞിനെ ചുംബിച്ചുകൊണ്ടിരുന്നു……
അയാളുടെ രോമനിബിഡമായ താടിയുടെ സ്പർശനമേറ്റതും വിനുക്കുട്ടൻ ഇക്കിളി കൊണ്ട് ചിരി തുടങ്ങിയിരുന്നു…
സനോജ് അവരുടെ പ്രകടനങ്ങളിലേക്ക് എത്തിനോക്കി മന്ദഹസിച്ചു നിന്നു…
ശിവരഞ്ജിനി തിരികെ വന്നു……
" നീയിരിക്കെടാ… "
പിഞ്ചുപൈതലിന്റെ സാമീപ്യത്താൽ ലാഘവം വന്ന മനസ്സോടെ വിനയചന്ദ്രൻ പറഞ്ഞു……
സനോജ്, ഒരു വിളറിയ ചിരിയിലതൊതുക്കി..
" ഞാൻ ഉടനെ വരും…… രാഹുലിനെ പറഞ്ഞ് മനസ്സിലാക്കുക… നാട്ടുകാരോട് ഇരന്നു ചികിത്സ നടത്താൻ ഞാൻ മരിച്ചിട്ടില്ലല്ലോ …… "
അവളുടെ കയ്യിലേക്ക് കുഞ്ഞിനെ തിരികെ കൊടുക്കുന്നതിനിടയിൽ വിനയചന്ദ്രൻ പറഞ്ഞു.
ശിവരഞ്ജിനി അച്ഛനെ ഒന്നു നോക്കി……
" ചിലപ്പോൾ ഇവനാകും വരിക………. കൂടെപ്പോന്നാൽ മതി……"
സനോജിനെ നോക്കി വിനയചന്ദ്രൻ പറഞ്ഞു.
ഇതാരാണ് എന്നൊരു ചോദ്യം അവളുടെ മിഴികളിൽ കണ്ട് അയാൾ തുടർന്നു……
"നിന്റെ ചേട്ടനായിട്ടു കണ്ടാൽ മതി… "
ഇത്തവണ ചിതറിയത് സനോജിന്റെ ഹൃദയമായിരുന്നു ……….
എത്ര നിയന്ത്രിച്ചിട്ടും തന്റെ മിഴികൾ തൂവിപ്പോയതറിഞ്ഞ് ശ്വാസം വിലങ്ങി അവൻ നിന്നു…
അനാഥത്വത്തിനിടെ ഒരു മണിക്കൂർ സമയത്തിനുള്ളിൽ അച്ഛനും ജ്യേഷ്ഠനും ഒരുപോലെ കൺമുന്നിലവതരിച്ച അവിശ്വസനീയതയിൽ ശിവരഞ്ജിനിയും വിഭ്രാന്തിക്കടിപ്പെട്ടതുപോലെ നിന്നു…
അച്ഛൻ ഒരാളെക്കുറിച്ച് അങ്ങനെ പറയണമെങ്കിൽ അത് അത്രയ്ക്ക് വിശ്വാസത്തിലെടുക്കേണ്ട കാര്യമാണെന്ന് അവൾക്കറിയാമായിരുന്നു…
" നിന്റെ അക്കൗണ്ട് പഴയതു തന്നെയാണോ…? "
" അതൊക്കെ ഫ്രീസ് ആയി.."
അവൾ പറഞ്ഞു……
" എന്റെ നമ്പർ മാറിയിട്ടില്ല…… നീ അതിലേക്ക് ഏതാണെന്നു വെച്ചാൽ അയക്ക്…"
"ഉം… "
അവൾ മൂളി…
" അവനോട് ദുരഭിമാനമൊന്നും വേണ്ട എന്ന് പറഞ്ഞേക്ക്… നിനക്ക് അവകാശപ്പെട്ടതു തന്നെയാ……. "
വിനയചന്ദ്രൻ പറഞ്ഞു.
ഒരു വിശ്വാസക്കുറവ് മകളുടെ മുഖത്ത് അയാൾ കണ്ടു…
"എന്താ മോളേ ….?"
" ഒന്നുമില്ലച്ഛാ… "
അവൾ പറഞ്ഞൊഴിയാൻ ശ്രമിച്ചു……
" കാര്യം പറയെടാ… …. "
ആ സമയം അയാൾ പഴയ വിനയചന്ദ്രനായി… ….
"രാജീവങ്കിൾ ഇവിടെ വന്നിരുന്നു… "
ഒരു കൊള്ളിയാൻ വിനയചന്ദ്രന്റെ ഉള്ളിലൂടെ പാഞ്ഞു പോയി……
അതേ നടുക്കത്തോടെ സനോജ് അയാളെ നോക്കി…
" രാജീവോ….....? "
നടുക്കം വിട്ടുമാറാതെ
💬 Comments
View all comments