Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]
എന്താ രാഹുലിന്റെ പ്രശ്നം … ?"
വിനയചന്ദ്രൻ അവളുടെ മുഖത്തേക്ക് നോക്കി……
" സ്പൈനലിന് ഇഷ്യൂ ഉണ്ട്… അതാണ് മെയിൻ… "
അവൾ നിലത്തു നോക്കിപ്പറഞ്ഞു……
വിനയചന്ദ്രന് വീണ്ടും ശ്വാസം മുട്ടിത്തുടങ്ങി……
" ടീച്ചേഴ്സ് സഹായിച്ചിരുന്നു… പിന്നെ ഇവിടുത്തെ ഒരു ട്രസ്റ്റ് സഹായിക്കാനായി ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്…… അതൊന്നും എവിടെയും എത്തിയിട്ടില്ല… "
അവളത് പറഞ്ഞത് നിർവ്വികാരമായിട്ടായിരുന്നു…
വിനയചന്ദ്രൻ പൂർണ്ണമായും തളർന്നിരുന്നു…
തന്റെ മകളുടെ ഭർത്താവ് , എന്തിന് മകൻ തന്നെ ചികിത്സക്കായി സാമ്പത്തിക സഹായം ഇരന്നു തുടങ്ങിയത്, അയാളുടെ തലച്ചോറു വരെ ശിഥിലമാക്കാൻ തക്കതായ കാര്യമായിരുന്നു..
സനോജ് അയാളെ ഒന്നു നോക്കി…
താൻ വെറും പുഴു മാത്രമാണെന്ന് വിനയചന്ദ്രന് തോന്നി..
തറവാട്ടു മഹിമയുടെയും ആഢ്യത്വത്തിന്റെയും പിൻബലത്തിൽ മാത്രം നെഗളിച്ചു നടന്നിരുന്ന പുഴു…
ജ്യേഷ്ഠനു മരുന്നു വാങ്ങാനും ഭക്ഷണം കൊടുക്കാനും മുച്ചക്രം ഉരുട്ടാൻ പോയ അനിയന്റെ ഏഴയലത്തുപോലും തനിക്ക് സ്ഥാനമില്ലെന്നറിഞ്ഞ് അയാൾ ഹൃദയം വെടിച്ചു കീറി തൊലിയുരിഞ്ഞു നിന്നു…
തന്റെ ന്യായവാദങ്ങൾ തെറ്റായിരുന്നു… !
മകളെ വെറുക്കാനുണ്ടായ കാരണം അയാൾ മരിച്ചു കിടന്ന മനസ്സിൽ വെറുതെ മാന്തി നോക്കി…
ഗുരുനാഥനെ പ്രേമിച്ചത് തെറ്റ്…… !
ഗുരുനാഥനെ കാമിച്ചത് തെറ്റ്…… !
കാഞ്ചനയുടെ മകൾ എന്നതിലായിരുന്നു , വെറുപ്പധികവും……
അമ്മ ചെയ്തത് തന്നെ മകളും ചെയ്തപ്പോൾ പിന്നീടൊന്നും താൻ ആലോചിച്ചില്ല…
അതൊരു വലിയ കാരണമാക്കി കൊട്ടിഘോഷിച്ച്, സ്വയം നശിച്ച നീ എന്തു നേടി…….?
ശിവരഞ്ജിനി കാഞ്ചനയുടെ മാത്രമല്ല, നിന്റെയും കൂടി മകളായിരുന്നു..
നീ നിന്റെ ദൗത്യവും കടമയും മറന്നു വിനയചന്ദ്രാ…….
മനസ്സാക്ഷിയുടെ പരിഹാസ വാക്കുകളേറ്റ്, ആത്മനിന്ദയാൽ അയാളുടെ ശിരസ്സ് കുനിഞ്ഞു..
സനോജ് എഴുന്നേറ്റ കസേരയിലേക്ക് അയാളിരുന്നു…
സനോജിന് ഇരിക്കാൻ വേണ്ടി , ശിവരഞ്ജിനി ചായഗ്ലാസ്സുകൾ വെച്ചിരുന്ന പാത്രം എടുത്തു.
വിനയചന്ദ്രൻ കൈ നീട്ടിയപ്പോൾ അവൾ ഒരു ഗ്ലാസ്സ് എടുത്തു കൊടുത്തു..
പരവേശം കൊണ്ട് , തണുത്ത ചായ അയാൾ ഒരു വലിക്ക് കുടിച്ചു തീർത്തു.
ശിവരഞ്ജിനി ചായഗ്ലാസ്സ് വാങ്ങി അകത്തേക്ക് പോയി…
" മാഷേ… …. "
സനോജ് വിളിച്ചു..
വിനയചന്ദ്രൻ മിണ്ടിയില്ല…
തന്റെ വിളി കൊണ്ടൊന്നും അയാളുടെ തപ്തമായ
💬 Comments
View all comments