0%

Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]

കാർ നിർത്താൻ വിനയചന്ദ്രൻ ആവശ്യപ്പെട്ടു……

" ഇവിടം വരെയേ , വഴി കൃത്യമായി എനിക്കറിയൂ… ഇനി ആരോടെങ്കിലും ചോദിക്കണം…"

" ഞാൻ ചോദിക്കാം……....."

സനോജ് സീറ്റ് ബൽറ്റ് അഴിക്കാനൊരുങ്ങി……

" വേണ്ടടാ… "

വിനയചന്ദ്രൻ സീറ്റ് ബൽറ്റ് അഴിച്ചിരുന്നു…

അയാൾ ഡോർ തുറന്ന് അടുത്തു കണ്ട പെട്ടിക്കടയ്ക്കരുകിലേക്ക് നീങ്ങി…

ഈ യാത്രയെക്കുറിച്ച് ഒരു തരത്തിലുള്ള കാര്യവും വിനയചന്ദ്രൻ അവനോട് പറഞ്ഞിരുന്നില്ല.. സനോജ് ചോദിച്ചതുമില്ല.

വിനീത വിധേയനായി അവൻ അയാളെ അനുസരിക്കുക മാത്രം ചെയ്തു…

വഴി ചോദിച്ചറിഞ്ഞ ശേഷം, വിനയചന്ദ്രൻ തിരികെ കാറിൽ വന്നു കയറി..

പിന്നീടയാൾ സീറ്റ് ബൽറ്റ് ധരിച്ചില്ല……

" അന്ന് പൊലീസുകാരോടൊപ്പം വന്നതാ… വഴി മറന്നു………. "

വിനയചന്ദ്രൻ ഡോറടച്ചു കൊണ്ട് പറഞ്ഞു …

" ആരുടെ വീട്ടിലേക്കാ മാഷേ…… ?"

ഒടുവിൽ ഉദ്വേഗം കൊണ്ട് സനോജിന് ചോദിക്കേണ്ടി വന്നു…

"എന്റെ മകളുടെ അടുത്തേക്കാടാ……"

വിനയചന്ദ്രൻ അവന്റെ മുഖത്തു നോക്കാതെയാണ് അത് പറഞ്ഞത്……

സനോജ് അവിശ്വസനീയതയോടെ അയാളെ നോക്കി…

കുറച്ചു ദിവസങ്ങളായി, മാഷ് തനിക്കു മനസ്സിലാകുന്ന തരത്തിലല്ല, കാര്യങ്ങൾ ചെയ്യുന്നത് എന്ന് അവന് തോന്നിത്തുടങ്ങിയിരുന്നു …

" നീ വണ്ടിയെട്……. "

വല്ലാത്തൊരു പിരിമുറുക്കത്തിൽ തന്നെയാണ് വിനയചന്ദ്രൻ പറഞ്ഞത് ….

അവനാ വാക്കുകൾ അനുസരിച്ചു……

ഇരുവശങ്ങളും പാടങ്ങളുള്ള മൺറോഡിലൂടെ രണ്ടു കിലോമീറ്ററോളം മെയിൻ റോഡിൽ നിന്ന് കയറിയ ശേഷം കാർ ഓടി…

" രാഹുൽ… "

വിനയചന്ദ്രൻ പിറുപിറുക്കുന്നത് സനോജ് കേട്ടു..

പാടം കഴിഞ്ഞു ചെന്ന് കയറിയത് ഒരു കോളനി പോലെയുള്ള സ്ഥലത്തേക്കായിരുന്നു …

പാടത്തിലേക്ക് ഒഴുകുന്ന കൈത്തോടിനരികിൽ കാവിമുണ്ടും കയ്യില്ലാത്ത വെളുത്ത ബനിയനും 

💬 Comments

View all comments