Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]
ധരിച്ച് ഒരു ചെറുപ്പക്കാരൻ ഓട്ടോറിക്ഷ കഴുകുന്നുണ്ടായിരുന്നു……
" അവിടെ നിർത്ത്……. "
വിനയചന്ദ്രൻ പറഞ്ഞു……
ഓട്ടോറിക്ഷക്കരികിൽ സനോജ് കാർ നിർത്തി……
" രാഹുലിന്റെ വീട്…….?"
വിനയചന്ദ്രൻ തല പുറത്തേക്കിട്ട് ചോദിച്ചു……
വെള്ളത്തിൽ നനച്ച തോർത്തു കൊണ്ട് ഓട്ടോറിക്ഷയുടെ ഗ്ലാസ്സ് തുടച്ചിരുന്ന യുവാവ് തിരിഞ്ഞു നോക്കി……
ആ സമയം സനോജ് ഓട്ടോറിക്ഷയുടെ പേര് വെറുതെ വായിച്ചു……
"തിരുമാന്ധാംകുന്നിലമ്മ …i "
" എവിടുന്നാ… ?"
യുവാവ് മറുചോദ്യം എറിഞ്ഞു…
"തൃശ്ശൂർ…… "
യുവാവും ഒന്ന് അമ്പരന്നതു പോലെ തോന്നി …
അവൻ തുടച്ചു കൊണ്ടിരുന്ന തോർത്ത് , ഫ്രണ്ട് സീറ്റിലേക്കിട്ടിട്ട് തിരിഞ്ഞു……
ഉടുത്തിരുന്ന മുണ്ടിൽ കൈ തുടച്ചിട്ട് അവൻ ഒന്ന് പുഞ്ചിരിച്ചു……
" ഇറങ്ങി വാ… "
വിനയചന്ദ്രൻ ഡോർ തുറന്ന് പുറത്തിറങ്ങി……
സനോജ്, കാർ മുന്നോട്ടെടുത്ത് ഒതുക്കിയിട്ടു…
ചെറുപ്പക്കാരനു പിന്നാലെ വിനയചന്ദ്രൻ നടന്നു തുടങ്ങിയിരുന്നു……
വന്ന വഴിയേ , പത്തു മീറ്റർ പിന്നോട്ടു നടന്ന് , പാടത്തിനെതിർ വശം വലത്തേക്ക് തിരിഞ്ഞു……
റോഡരികിൽ തന്നെ ടാർപ്പായ കെട്ടി ഓട്ടോറിക്ഷ നിർത്തിയിടാൻ കുറച്ച് സ്ഥലം വിനയചന്ദ്രൻ കണ്ടു……
ഒതുക്കു കല്ലുകൾ ഇറങ്ങാനുണ്ടായിരുന്നു …
ഓടിട്ടതും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതുമായ നാലു വീടുകൾ കണ്ടു…
ഓടിട്ട ചെറിയ വീട്ടിലേക്കാണ് യുവാവ് ചെന്നു കയറിയത്……
വിനയചന്ദ്രൻ മുറ്റത്ത് മിഴികളോടിച്ച് നിന്നു…
പിന്നിൽ സനോജിന്റെ കിതപ്പ് അയാൾ കേട്ടു …
ഒരു സ്ത്രീ രൂപം വാതിൽക്കൽ വന്ന് എത്തിനോക്കി പോകുന്നത് വിനയചന്ദ്രൻ കണ്ടു…
ആദ്യം പോയ യുവാവ് രണ്ട് പ്ലാസ്റ്റിക് കസേരകളുമായി പുറത്തേക്ക് വന്നു…….
" അകത്ത് , സ്ഥലക്കുറവാ… "
അവന്റെ
💬 Comments
View all comments