Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]
പരതിക്കൊണ്ടിരുന്നു …
ഇരുതുള്ളി മിഴിനീർ ശിവരഞ്ജിനിയുടെ നെറുകയിലേക്കിറ്റു.
അവളുടെ മൂർദ്ധാവിലേക്ക് അയാൾ സമ്മിശ്ര വികാരത്താൽ മുഖം ചേർത്തു……
കാച്ചെണ്ണയുടെ ഗന്ധം വഴിഞ്ഞൊഴുകിയിരുന്നു , അവളുടെ ഇടതൂർന്ന മുടിയിഴകളിൽ നിന്ന് കുഴമ്പിന്റെയും വിയർപ്പുണങ്ങിയതിന്റെയും സമ്മിശ്ര ഗന്ധം അയാൾക്കനുഭവപ്പെട്ടു……
" സുഖാണോ മോളേ നിനക്ക്… ?"
ഗദ്ഗദം ശ്ലഥമാക്കിയ വാക്കുകൾ അയാളിൽ നിന്ന് അടർന്നു വീണു..
കുസൃതി നിറഞ്ഞ പോലൊരു മൂളൽ അവളിൽ നിന്നുണ്ടായപ്പോൾ അയാളുടെ ഹൃദയം വീണ്ടും തപ്തമായി…
തന്റെ മനസ്സ് വീണ്ടും പിന്നിലേക്കോടുന്നത് വിനയചന്ദ്രൻ അറിഞ്ഞു..
തന്റെ കുസൃതി കുടുക്ക… !
ഇടം കൈത്തലം കൊണ്ട് വിനയചന്ദ്രൻ മിഴികൾ തുടച്ചു കളഞ്ഞു……
മാഷ് കരയുന്നത് ,ആദ്യമായി സനോജ് കണ്ടു…
വിനയചന്ദ്രൻ അവളുടെ താടിയിൽ പിടിച്ച്, തനിക്കഭിമുഖമായി മുഖമുയർത്തി……
" മോള് റെഡിയാക്……. നമുക്ക് പോകാം.."
അയാളുടെ മിഴികളിൽ പ്രത്യാശയും പ്രതീക്ഷയും തിളങ്ങി……
വെയിൽ നാളങ്ങൾ ഒന്ന് മങ്ങി………
ക്ലാവു പിടിച്ചതു പോലെ ഒരു ചിരി ശിവരഞ്ജിനിയുടെ മുഖത്തയാൾ കണ്ടു…
"ആഗ്രഹമുണ്ടെങ്കിലും എനിക്കതിനാവില്ലച്ഛാ… "
മകളുടെ സ്വരം വിനയചന്ദ്രനിൽ ചെറിയ നടുക്കം പ്രകടമാക്കി……
"ചായ………. "
സേവനയുടെ പച്ചനിറത്തിലുള്ള പ്ലേറ്റിൽ , ചായ ഗ്ലാസ്സുകളുമായി , ആദ്യം വന്നു നോക്കിപ്പോയ സ്ത്രീ മുറ്റത്തേക്ക് വന്നു.
ഒഴിഞ്ഞു കിടന്ന കസേരയിലൊന്നിൽ പാത്രം വെച്ചിട്ട് അവർ തിരിഞ്ഞു…….
" അമ്മയാ.."
ശിവരഞ്ജിനി പറഞ്ഞു……
അലച്ചിലും കഷ്ടപ്പാടും ആലേഖനം ചെയ്തുവെച്ച , മുഖത്താൽ , അവർ തിരിഞ്ഞു മന്ദഹസിക്കുക മാത്രം ചെയ്തു.
തന്റെ സാന്നിദ്ധ്യം അവിടെ ആവശ്യമാണോ എന്നൊരു സന്ദേഹത്താൽ ഒരു നിമിഷം അവിടെ നിന്ന ശേഷം, അവർ അകത്തേക്ക് പോയി..
" അച്ഛൻ അകത്തേക്ക് വാ……. "
അവൾ അയാളെ ക്ഷണിച്ചു..
സനോജിനെ ഒന്ന് നോക്കിയ ശേഷം, വിനയ ചന്ദ്രൻ അവളോടൊപ്പം അകത്തേക്ക് കയറി…
ഒരു ചെറിയ മേശയും രണ്ട് ചായം മങ്ങിയ സ്റ്റൂളുകളും കയറിച്ചെന്ന മുറിയിൽ കണ്ടു.
സാരി കൊണ്ട് കർട്ടനിട്ട രണ്ടു മുറികൾ…
പ്ലൈവുഡ് വാതിലടിച്ച ഒരു മുറിയിലേക്ക് അവൾ കയറി……
പിന്നാലെ അയാളും കയറി…
കുഴമ്പിന്റെയും അങ്ങാടിമരുന്നുകളുടെയും ഗന്ധം മുറിയിൽ തങ്ങി നിന്നിരുന്നു……
തുറന്നു കിടന്നിരുന്ന ഒറ്റപ്പാളി ജനലിലൂടെ
💬 Comments
View all comments