Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]
" അടുത്തു പോകരുത്.."
നെൽസന്റെ മുന്നറിയിപ്പ് വന്നു……
" നെൽസാ…… ഇത് എന്റെ ക്വട്ടേഷനാ… നീ നിന്റെ പാടു നോക്കി പോ… …. "
" ഇത് ഒടേ തമ്പുരാന്റെ ക്വട്ടേഷനാ താഹിറേ… ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം…… ഇവരെ സേഫ് ആക്കിയിട്ടു വേണം എനിക്ക് മനസ്സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ… "
നെൽസൺ പറഞ്ഞു……
" നിന്നെ ഉറക്കിയിട്ടാണെങ്കിലും ഞാനിവരെ കൊണ്ടു പോകും … "
താഹിർ അവനിലേക്കടുത്തു..
"പുലിയെ പിടിച്ച് കറിവെച്ചു തിന്നുന്ന നാട്ടിൽ വന്ന് പുലിവേഷം കെട്ടി പേടിപ്പിക്കല്ലേ താഹിറേ… "
പറഞ്ഞു കൊണ്ട് നെൽസൺ കീശയിൽ നിന്നും ഫോണെടുത്തു …
" നീ മൂന്നാർ കടന്ന് പോകണോ എന്ന് ഞാൻ തീരുമാനിക്കും… ഏത് വേണം..?"
നെൽസൺ പറഞ്ഞിട്ട് വാതിൽ തുറന്നു പിടിച്ചു..
അഭിരാമി ആദ്യം കയറി…
ബാഗ് സീറ്റിലേക്കിട്ട് അജയ് പിന്നാലെ കയറി…
തങ്ങളെ രക്ഷപ്പെടുത്താൻ വന്നയാളെ എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല…
" നീ പണി മേടിച്ചു കെട്ടും ട്ടോ… "
താഹിർ ഭീഷണിപ്പെടുത്തി……
വാതിലടച്ച് നെൽസൺ തിരിഞ്ഞു……
"ഇപ്പോൾ ഈ നിമിഷം എന്തെങ്കിലുമുണ്ടെങ്കിൽ തീർത്തോളണം.."
പറഞ്ഞിട്ട് നെൽസൺ അവനടുത്തേക്ക് വന്നു.
" ഒന്ന് ഒതുങ്ങിയെന്നു കരുതി ഞാൻ വിശുദ്‌ധനായിട്ടൊന്നുമില്ല………. "
റോഡിൽ നിന്ന മറ്റുള്ളവരോടായി നെൽസൺ പറഞ്ഞു.
"ഈ പണി ഇവിടം കൊണ്ട് നിർത്തിക്കോണം…… ഇതിന്റെ എല്ലാ സുഖവും അറിഞ്ഞിട്ട് പറയുകയാണെന്ന് കരുതിയാൽ മതി…… "
അയാൾ ഡ്രൈവിംഗ് സീറ്റിനടുത്തേക്ക് വന്നു ..
" താഹിറേ… മഞ്ഞു കൊള്ളാതെ നാടു പിടിക്കാൻ നോക്കടാ… "
പറഞ്ഞിട്ട് നെൽസൺ കാർ സ്റ്റാർട്ട് ചെയ്തു.
💬 Comments
View all comments