Chapter Title : അർത്ഥം അഭിരാമം 9 [കബനീനാഥ്]
വന്നു……
അതായിരുന്നു ലക്ഷ്യം … !
അല്ലെങ്കിലും അതുമാത്രമായിരുന്നല്ലോ ലക്ഷ്യം … !
ബാക്കിയുള്ളതെല്ലാം അതിനിടയിൽ സംഭവിച്ച കാര്യങ്ങൾ മാത്രം …
രാജീവിന്റെ കാര്യങ്ങൾ വളരെക്കുറച്ചു മാത്രം അറിയാവുന്ന അജയ്ക്ക് , ചെന്നു ചാടിയ ആപത്തിൽ നിന്നുള്ള രക്ഷയായിരുന്നു വലുത്…
അഭിരാമി അതിലും വലുതാണെങ്കിലും അവളെപ്പോഴും അരികിലുണ്ടല്ലോ… ….
പക്ഷേ, അഭിരാമിക്ക് അങ്ങനെ ആയിരുന്നില്ല..
എ.സിക്കുള്ളിൽ നിശബ്ദത ഘനീഭവിച്ചു കിടന്നു……
തുറന്നു കിടന്ന ഗേയ്റ്റിലൂടെ അജയ് പോർച്ചിലേക്ക് കാർ കയറ്റി……
പോർച്ചിൽ കയറി കാർ മൂളിക്കൊണ്ടിരുന്നു…
അവൻ കാറിൽ ഇരുന്നു തന്നെ അവളെ ഒന്നു വിളിച്ചു.
"അമ്മാ……. "
അഭിരാമി ശബ്ദിച്ചതോ അനങ്ങിയതോ ഇല്ല …
കാർ ഓഫായി……
ഗിയർ ബോക്സ് കടന്ന് അജയ് അവളിലേക്കടുത്തു..
ബലമായി, അവളുടെ മുഖം തന്റെ ചുമലിലേക്കവൻ അണച്ചു.
" ഞാൻ പറഞ്ഞതല്ലേ, അമ്മാ പോകേണ്ടന്ന്… "
അവന്റെ ചുമലിൽ നിന്ന് മുഖമുയർത്തി അഭിരാമി അവനെ ഒന്നു നോക്കി……
അവളുടെ കണ്ണിണകളിലെ ഭാവം അവന് വിവേചിച്ചറിയാനായില്ല..
അടുത്ത നിമിഷം അവളുടെ മുഖം കോളു വന്നു മൂടുന്നതവൻ കണ്ടു…
മിഴികൾ പെയ്യാൻ കോപ്പുകൂട്ടി ..
അവൻ ഒന്നുകൂടി അവളിലേക്കടുത്തിരുന്നു……
ഒരു വിങ്ങലോടെ അഭിരാമി , അവന്റെ ചുമലിലേക്ക് വീണ്ടും മുഖമണച്ചു.
"നിന്നെ തൊട്ടാൽ എനിക്കത് സഹിക്കാൻ പറ്റൂല്ലെടാ… …. "
അവന്റെ ഹൃദയത്തിലും ഒരു നീരുറവ കിനിഞ്ഞു…
അവനും അവളെ പുണർന്ന് മൂർദ്ധാവിൽ മുത്തി …
അച്ഛനെന്നയാളുടെ മുൻപിൽ പോർവിളി മുഴക്കിയ അമ്മയെ അവനോർത്തു …
സാക്ഷാൽ സംഹാരരുദ്ര…… !
എല്ലാ വിങ്ങലുകളും ഉള്ളിലൊതുക്കി അമ്മ എടുത്തണിഞ്ഞ മുഖംമൂടി അഴിഞ്ഞതെല്ലാം തന്റെ മുന്നിൽ
💬 Comments
View all comments