0%

Chapter Title : അർത്ഥം അഭിരാമം 9 [കബനീനാഥ്]

മാത്രമായിരുന്നു……

ഒരാഴ്ചക്കാലം കൊണ്ടത് വ്യക്തമായതാണ്..

അമ്മയ്ക്കു നഷ്ടപ്പെട്ട ഇന്നലെകൾ … !

അമ്മയായും സഹോദരിയായും കാമുകിയായും കളിക്കൂട്ടുകാരിയായും അമ്മ എടുത്തണിഞ്ഞ വേഷങ്ങൾ അവരുടെ നൊമ്പരങ്ങളായിരുന്നുവെന്ന് അവൻ തിരിച്ചറിയുകയായിരുന്നു……

അവർക്കിനി താനേ ഉള്ളൂ ആശ്രയം…

അവർക്കിനി താനേയുള്ളൂ എന്തിനും ഏതിനും ..

ആ തന്നെ നോവിച്ചപ്പോൾ അവൾ , അവളെ മറന്നു..

അവൾക്കൊന്നു മാത്രം മതി… !

താൻ… താൻ മാത്രം..!

അതിനവൾ എതറ്റം വരെയും പോകും……

അതിനവൾ ആരെയും വെല്ലുവിളിക്കും.

അതിനവൾ ആരെയും കൊല്ലാനും മടിച്ചെന്ന് വരില്ല…

നിമിഷങ്ങൾ, അവന്റെ ചിന്തകളെ അങ്ങനെ നയിച്ചു കൊണ്ടിരുന്നു..

മിനിറ്റുകൾ കഴിഞ്ഞു പോയിരുന്നു…

അവളെ , പതിയെ അടർത്തി അജയ് നെറ്റിത്തടത്തിൽ ഉമ്മ വെച്ചു …

പിന്നെ കൺതടങ്ങളിൽ ചുണ്ടുകൾ തൊട്ടു…

അവളുടെ കണ്ണുനീരുപ്പ് ഒന്ന് നുണഞ്ഞതിനു ശേഷം, അവനും കണ്ണുനീരിനിടയിലൂടെ പുഞ്ചിരിച്ചു …

" എവിടെപ്പോയി ഝാൻസി റാണിയുടെ വീര്യം…… ?"

"പോടാ… "

അവന്റെ നെഞ്ചിൽ ഒരു തള്ളു കൊടുത്ത് അവൾ ഡോർ തുറക്കാൻ ശ്രമിച്ചു.

അജയ് അവളുടെ കയ്യിൽ പിടിച്ച് വലിച്ച്, വീണ്ടും നെഞ്ചിലേക്കിട്ടു.

" പറഞ്ഞിട്ട് പോയാൽ മതി … "

"ഇല്ലെങ്കിൽ… ….? "

അവളുടെ ഭാവം മനോഹരമായിരുന്നു…… കരഞ്ഞു പോയ മിഴികളിൽ കൺപീലിക്കറുപ്പ് തെളിഞ്ഞു നിന്നു…

ക്ഷീണം ബാധിച്ച മിഴികളുമായി നിൽക്കുന്ന പെണ്ണിന്റെ ചന്തം ..!

" ഇല്ലെങ്കിൽ വിടില്ല…… അത്ര തന്നെ .."

അവൻ അവളുടെ മുഖത്തു നോക്കി പറഞ്ഞു.

"വിടാതെ…......?"

ഒരു നേരിയ തരിപ്പ് അവളുടെ സ്വരത്തിലുണ്ടായിരുന്നു……

" ദേ… …. ഇങ്ങനെ ചേർത്തുപിടിക്കും…… "

പറഞ്ഞു കൊണ്ട്

💬 Comments

View all comments