0%

Chapter Title : അർത്ഥം അഭിരാമം 9 [കബനീനാഥ്]

ചെവിയിലാണ് പറഞ്ഞത്..

"നതർ ഡേ……. "

കൊലുസ്സിളകിയതു പോൽ അഭിരാമി ചിരിച്ചു……

"ആർ യു ഷുവർ… ….?"

" യാ……. "

അവളുടെ കവിളിൽ കവിളുരച്ച് അവൻ നനുത്ത ചിരിയോടെ പറഞ്ഞു …

" തരമാട്ടേൻ…"

അവന്റെ കൈച്ചുറ്റിൽ നിന്ന് അവൾ പതിയെ വിടർന്നു……

"എങ്കിൽ ഉന്നെ നാൻ വിടമാട്ടേൻ.."

അജയ് പറഞ്ഞു കൊണ്ട് അവളെ ചുറ്റാനൊരുങ്ങിയതും അവൾ അവനെ കടന്ന് റൂമിനു നേർക്കോടി…

അവൻ തിരിഞ്ഞു വന്നപ്പോഴേക്കും അവൾ അകത്തു കയറിയിരുന്നു …

"തോം തോം തോം………. "

അവനെ നോക്കി ചിരിയോടെ പറഞ്ഞിട്ട് അഭിരാമി വാതിലടച്ചു …

*******  ********  *******  *******

സിറ്റൗട്ടിലായിരുന്നു , വിനയചന്ദ്രനും സനോജും..

ഒരൊറ്റ പെഗ്ഗ് മാത്രം കഴിച്ച്, ചാരുകസേരയിൽ പുറത്തേക്ക് നോക്കി വിനയചന്ദ്രൻ കിടന്നു …

സനോജ്, മാർബിൾ വിരിച്ച അരഭിത്തിയിലായിരുന്നു..

"എന്റെ അമ്മ, അവളുടെ പേരിലും ഏതാണ്ടൊക്കെ എഴുതി വെച്ചിട്ടുണ്ട് … എന്റെ കുടി കാരണം അതൊക്കെ തറവാട്ടിൽ എവിടെയോ സൂക്ഷിച്ചിരിക്കുകയാ… "

സനോജ് കേട്ടിരുന്നു..

" വക്കീലിനെ കാണണം …… രജിസ്ട്രാറെ കാണണം… തറവാട്ടിൽ പോകണം .. അങ്ങനെ കുറച്ച് പണികളുണ്ട് … "

" ഞാനിവിടെ നിന്ന് ചെയ്യിപ്പിച്ചോളാം… "

സനോജ് പറഞ്ഞു……

" ഹോസ്പിറ്റലിൽ പോകുന്ന കാര്യം അവരിവിടെ വന്നിട്ടു തീരുമാനിക്കാം… "

സനോജ് മിണ്ടിയില്ല…

തുറന്നു കിടന്ന ഗേയ്റ്റിലൂടെ മുറ്റത്തേക്ക് ഒരു ബൈക്ക് വന്ന് നിന്നു…

സനോജ് പറഞ്ഞേൽപ്പിച്ച പെയിന്ററായിരുന്നു വന്നത്.

ജോലി സ്ഥലത്തു നിന്നും വന്നതു പോലെ അയാളുടെ കൈകളിലും വസ്ത്രങ്ങളിലും പലനിറങ്ങൾ കാണപ്പെട്ടു……

"ഇതാ മാഷേ പറഞ്ഞയാൾ… "

സനോജ് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

പെയിന്റർ , അവർക്കടുത്തേക്ക് വന്നു…

" മൊത്തം ഒന്ന് നോക്കി നീയൊരു കരാറ് പറ.."

വിനയചന്ദ്രൻ കസേരയിൽക്കിടന്നു തന്നെ പറഞ്ഞു..

സനോജ് അയാളെയും കൂട്ടി വീടിനകവും പുറം വശങ്ങളും കാണിച്ചു കൊടുത്തു…

" പുറംഭാഗമൊക്കെ വാഷ് ചെയ്യണം മാഷേ.."

തിരികെ വന്ന് പെയിന്റർ പറഞ്ഞു.

"എല്ലാം കൂടി കൂട്ടിപ്പറഞ്ഞോ… "

" അതിപ്പോ… മാഷിനോട് ഞാൻ.., "

പെയിന്റർ തല ചൊറിഞ്ഞു…

"അതെന്നാ

💬 Comments

View all comments