0%

Chapter Title : അർത്ഥം അഭിരാമം 9 [കബനീനാഥ്]

, നിനക്ക് കൂലി വേണ്ടേ..?"

വിനയചന്ദ്രൻ ചിരിയോടെ മുന്നോട്ടാഞ്ഞു ..

"അങ്ങനല്ല.. കണക്കു പറയാൻ പറ്റാഞ്ഞിട്ടാ… "

" ഉടനെ തീർക്കണം.. ഗേയ്റ്റും മതിലും കൂടെ വേണം……"

പെയിന്റർ തല കുലുക്കി….

" കാശിന്റെ കാര്യമൊക്കെ , സനോജിനോട് പറഞ്ഞാൽ മതി…… സാധനങ്ങളുടെ ലിസ്റ്റ് കടയിൽ കൊടുത്തേക്ക്… ഇവൻ കൊണ്ടു വന്നോളും… "

വിനയചന്ദ്രൻ പറഞ്ഞതു കേട്ട് സനോജ് അമ്പരപ്പോടെ അയാളെ നോക്കി. അതേ അമ്പരപ്പോടെ പെയിന്റർ സനോജിനേയും നോക്കി…

" അല്ല……. മാഷെങ്ങോട്ടാ പോകുന്നത്…… ?"

പെയിന്റർ പോയിക്കഴിഞ്ഞ് സനോജിന് ചോദിക്കാതിരിക്കാനായില്ല…

" ഞാൻ നിന്നോട് പോകുന്ന കാര്യം പറഞ്ഞതല്ലേ… പിന്നെന്താ… ? "

അവനു മുഖം കൊടുക്കാതെ വിനയചന്ദ്രൻ പറഞ്ഞു.

"അതൊന്നുമല്ല… …. "

സനോജ് പിറുപിറുത്തു…

" പിന്നെ… ?"

" ഞാൻ കുറേയായല്ലോ മാഷിനെക്കാണാൻ തുടങ്ങിയിട്ട് … "

സനോജിന്റെ സ്വരം ഇടറിയെങ്കിലും ഉയർന്നിരുന്നു…

വിനയചന്ദ്രൻ ഒരു നിമിഷം മിണ്ടിയില്ല…

" ആത്മഹത്യ ചെയ്യാനാണെങ്കിൽ രണ്ടു പ്രാവശ്യം ചെയ്യേണ്ട സമയം കഴിഞ്ഞില്ലേടാ… അതോർത്തു നീ പേടിക്കണ്ട… "

ഒടുവിൽ അയാൾ പറഞ്ഞു…

സനോജിന്റെ മുഖത്ത് ചെറിയ പ്രകാശം പരന്നു……

"എന്റെ മോളൊരു പൊട്ടിയാ… ആരു പറഞ്ഞാലും വിശ്വസിക്കും…… അതല്ലേ , ബുദ്ധി തെളിയാത്ത പ്രായത്തിൽ അവളിറങ്ങിപ്പോയത്…… "

വിനയചന്ദ്രൻ നിശ്വാസത്തോടെ കസേരയിലേക്ക് ചാഞ്ഞു …

മാഷ് പറയുന്ന കാര്യങ്ങൾക്കൊന്നും ഒരു വ്യക്തത വരാത്തത് സനോജ് ശ്രദ്ധിച്ചു……

അതേ സമയം ഒന്നു പൊട്ടിക്കരയുക പോലും ചെയ്യാതെ അയാൾ തന്റെ മുന്നിലിരുന്ന് സംസാരിക്കുന്നതിൽ അവന് അത്ഭുതവും തോന്നാതിരുന്നില്ല…

" നീ ഒന്നും കൂടെ ഒഴിക്ക്… "

സനോജ് ഗ്ലാസ്സ് കയ്യിലെടുത്തു…

"എന്റെ മനസ്സു വിഷമിപ്പിച്ചതിന് അവൾക്ക് ശിക്ഷ, ഇത്രയും മതി … കുറച്ച് പാകതയും വന്നിട്ടുണ്ട്.."

സനോജ് നീട്ടിയ ഗ്ലാസ്സ് അയാൾ ചുണ്ടോടു ചേർത്തു..

"നീ കണ്ടില്ലേടാ അവിടുത്തെ അവസ്ഥ… ?"

വിനയചന്ദ്രൻ ഒഴിഞ്ഞ ഗ്ലാസ്സ് അരഭിത്തിയിലേക്ക് വെച്ചു……

" ഉം.."

സനോജ് മൂളി..

"ഇനിയുമവിടെ ഇട്ടു നരകിപ്പിക്കാൻ വയ്യ… "

അയാൾ വീണ്ടും കസേരയിലേക്ക് ചാരി കണ്ണുകളടച്ചു…….

കുറച്ചു മിനിറ്റുകൾ കടന്നു പോയി..

"കിണറും

💬 Comments

View all comments