0%

Chapter Title : അർത്ഥം അഭിരാമം 9 [കബനീനാഥ്]

ടാങ്കും കൂടി വൃത്തിയാക്കണം ട്ടോ.."

ഉറക്കത്തിൽ നിന്ന് വിളിച്ചു പറയുന്നതു പോലെ വിനയചന്ദ്രൻ പറഞ്ഞതു കേട്ട് , സനോജും ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നു……

" ചെയ്യാം…".

രണ്ടു മിനിറ്റു കൂടി കസേരയിൽ കിടന്ന ശേഷം വിനയചന്ദ്രൻ അകത്തേക്ക് കയറിപ്പോയി…

തന്റെ എ. ടി. എം കാർഡും ചെറിയ ഒരു ഡയറിയും അയാൾ അവനു നേരെ നീട്ടി..

"നീ ഇതു പിടി…………"

"എന്താ ഇത്… ? "

സനോജ് എഴുന്നേറ്റു..

" കണ്ടാലറിയില്ലേ … ?"

" ഇതൊന്നും ശരിയാവില്ല മാഷേ… "

സനോജ് അത് വാങ്ങാൻ കൂട്ടാക്കിയില്ല…

"നിനക്ക് , എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ അറിയില്ലേ… ? "

സനോജ് മിണ്ടിയില്ല…

" കണക്ക് കൂട്ടി എഴുതി വെക്കാൻ അറിയില്ലേ….?"

സനോജ് മൗനം പാലിച്ചു നിന്നു..

" അത്രയും ചെയ്താൽ മതി… പെയിന്ററുടെ പൈസയും മോളെ കൂട്ടാൻ പോകുന്ന ചിലവും … "

" എല്ലാത്തിനും ഒരു കണക്കുള്ളത് നല്ലതാ… "

വിനയചന്ദ്രൻ കൂട്ടിച്ചേർത്തു…

" നിന്റെ ചിലവിനും പൈസ എടുത്തോണം. "

സനോജിന്റെ കയ്യിലേക്ക് അയാൾ രണ്ടും ബലമായി വെച്ചു കൊടുത്തു..

" നമ്പർ ഓർത്തു വെച്ചോ…… "

വിനയചന്ദ്രൻ നമ്പർ പറഞ്ഞു.

"വേണ്ട മാഷേ.. എനിക്കൊറക്കം വരൂലാ… "

കണ്ണു നിറഞ്ഞ് സനോജ് പറഞ്ഞു.

" അതിനുമാത്രം ഒന്നും ഇല്ലെടാ… ഇവിടെ എനിക്കൊന്നു മാറി നിൽക്കേണ്ടി വന്നാൽ നിന്നെയല്ലേ , ഇതൊക്കെ ഏൽപ്പിക്കാനുള്ളൂ … "

അയാളവന്റെ പുറത്തു തട്ടി……

" മാഷേ……. "

ദയനീയമായി അവൻ വിളിച്ചു…

" മൂന്നോ നാലോ ദിവസത്തെ കാര്യത്തിന് ഇങ്ങനെ പേടിക്കാതെടാ… നീയൊരണ്ണം അടിക്ക്… ഒരു ധൈര്യമൊക്കെ വരട്ടെ… "

വിനയചന്ദ്രൻ പറഞ്ഞിട്ട് കസേരയിലേക്കിരുന്നു…

സനോജ് അയാളെ നോക്കുക മാത്രം ചെയ്തു…

" ഒളിച്ചോടിപ്പോയ മകളെ തിരിച്ചു വിളിക്കാൻ അച്ഛൻ ചെല്ലുന്നതിൽ ഒരു പൊരുത്തക്കേടുണ്ട് … പ്രത്യേകിച്ച് ഞാൻ… "

പറഞ്ഞിട്ട് വിനയചന്ദ്രൻ ഒരു വിളറിയ ചിരി ചിരിച്ചു……

സനോജ്, അയാളെ മനസ്സിലാകാത്തതു പോലെ നിന്നു…

" പറഞ്ഞതൊന്നും മറക്കണ്ട.. നാളെ നീ പോയി വാ… നമുക്കിനി സമയമില്ല,

💬 Comments

View all comments