Chapter Title : അരുണ വനത്തിൻ്റെ രഹസ്യം [Vespar]
ചമ്മിയ ചിരിയോടെ മുഖം തിരിച്ചു.
“അത് പിന്നെ.. ഞാൻ…”
“മതി മതി കിടന്ന് ഉരുളണ്ട, ഞാൻ അത് സീരിയസ് ആകി എടുക്കുന്നില്ല”
അവൾ ചിരിച്ചു കൊണ്ട് കുറച്ച് വെള്ളം എടുത്ത് കുടിച്ചു
അവനും വെള്ളം കുടിച്ച് മുഖം കഴുകി.
കുറച്ചുനേരം അവിടെ വിശ്രമിച്ച ശേഷം അവർ വീണ്ടും യാത്ര തുടർന്നു.
വഴി കൂടുതൽ കഠിനമായി.
ചില ഭാഗങ്ങളിൽ വീണുകിടക്കുന്ന മരങ്ങൾ കയറി കടക്കേണ്ടി വന്നു. ചിലയിടങ്ങളിൽ വള്ളിച്ചെടികൾ വഴിമുടക്കി നിൽക്കുകയായിരുന്നു.
സൂര്യൻ മുകളിലുണ്ടെങ്കിലും കാട്ടിനുള്ളിൽ വെളിച്ചം വളരെ കുറവായിരുന്നു.
അപ്പോഴാണ് മീര പെട്ടെന്ന് നിന്നത്.
"ആദിത്യാ... അത് കണ്ടോ?"
അവൾ മുന്നിലേക്ക് ചൂണ്ടിക്കാട്ടി.
അൽപം അകലെ ഒരു മരത്തിന്റെ തണ്ടിൽ വിചിത്രമായ ഒരു അടയാളം കൊത്തിയിരുന്നു.
ഒരു വൃത്തവും അതിന്റെ നടുവിൽ ഒരു ചിഹ്നവും.
അവർ സ്തംഭത്തിൽ കണ്ട അതേ ചിഹ്നം.
ആദിത്യൻ അടുത്തേക്ക് ചെന്നു.
"അപ്പോൾ നമ്മൾ ശരിയായ വഴിയിലാണ്."
മീരയുടെ മുഖത്ത് വീണ്ടും ആവേശം നിറഞ്ഞു.
"അതെ. ഈ അടയാളങ്ങൾ എവിടേക്കോ നയിക്കുന്നുണ്ട്."
സന്ധ്യയാകാൻ ഇനിയും സമയമുണ്ടായിരുന്നു.
മുന്നിൽ എന്താണ് കാത്തിരിക്കുന്നതെന്ന് അറിയാതെ അവർ വീണ്ടും കാട്ടിന്റെ ആഴങ്ങളിലേക്ക് നടന്നു.
വർഷങ്ങളായി ആളൊഴിഞ്ഞുകിടക്കുന്ന ആ സ്ഥലം കണ്ടാൽ തന്നെ ഒരു വിചിത്രമായ അനുഭവം തോന്നും.
മരവേരുകൾ ചുമരുകളെ വിഴുങ്ങിയിരുന്നു. ചില വീടുകളുടെ പകുതി ഭാഗം മണ്ണിനടിയിലായിരുന്നു. പഴയ കൽപാതകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ചിലയിടങ്ങളിൽ കാണാമായിരുന്നു.
"ഇത് ശരിക്കും ഉണ്ടെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല," മീര പതുക്കെ പറഞ്ഞു.
"എനിക്കും."
ആദിത്യൻ ക്യാമറ എടുത്ത് തുടരെ ചിത്രങ്ങൾ പകർത്താൻ തുടങ്ങി.
അവർ ഗ്രാമത്തിലൂടെ നടന്ന് ഓരോ ഭാഗവും
💬 Comments
View all comments