0%

Chapter Title : അരുണ വനത്തിൻ്റെ രഹസ്യം [Vespar]

Author : Vesper Read All Parts 10.9K

പരിശോധിച്ചു. പക്ഷേ ഇരുട്ടാൻ തുടങ്ങിയെന്ന് മനസ്സിലായപ്പോൾ മീര കൈയിലെ വാച്ചിലേക്ക് നോക്കി.
"ഇന്ന് കൂടുതൽ എക്സ്പ്ലോർ ചെയ്യണ്ട."
"അതെ. വെളിച്ചം കുറഞ്ഞു."
ഗ്രാമത്തിന്റെ നടുവിലായി മറ്റുള്ളവയെക്കാൾ വലുതായി തോന്നുന്ന ഒരു പഴയ കെട്ടിടം ഉണ്ടായിരുന്നു. അതിന്റെ ചുമരുകളുടെ ഭാഗങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടായിരുന്നു.
"ഇവിടെയാകാം ഇന്നത്തെ ക്യാമ്പ്," മീര പറഞ്ഞു.
ആദിത്യൻ ചുറ്റും നോക്കി.
"കുറഞ്ഞത് മഴ വന്നാൽ തലയിൽ വീഴാതെ നിൽക്കാൻ പറ്റും."
"അതിന് ഒരു ഗ്യാരണ്ടി ഇല്ല."
രണ്ടുപേരും ചിരിച്ചു.
അൽപസമയം കൊണ്ട് അവർ ടെന്റ് സ്ഥാപിച്ചു. സമീപത്ത് നിന്ന് ഉണങ്ങിയ കമ്പുകളും കൊമ്പുകളും ശേഖരിച്ച് ഒരു ചെറിയ ക്യാമ്പ് ഫയറും ഒരുക്കി.
സൂര്യൻ പൂർണമായി മറഞ്ഞപ്പോൾ അരുണവനം മറ്റൊരു രൂപത്തിലേക്ക് മാറി.
പകൽ കാണാതിരുന്ന ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി.
ദൂരെയെവിടെയോ രാത്രിപക്ഷികളുടെ വിളി.
ഇടയ്ക്ക് ഇലകൾ അനങ്ങുന്ന ശബ്ദം.
എന്നാൽ നിലാ വെളിച്ചം അവിടെ ഒരു പ്രത്യേക ഭംഗി നൽകിയിരുന്നു.
കാറ്റ് മരങ്ങൾക്കിടയിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന മൂളൽ.
ക്യാമ്പ് ഫയറിന്റെ വെളിച്ചം മാത്രമായിരുന്നു അവരുടെ കൂട്ടുകാരൻ.
മീര തന്റെ ബാഗിൽ നിന്ന് ഒരു ചെറിയ ഫ്ലാസ്ക് പുറത്തെടുത്തു.
"ഇത് എന്താ?" ആദിത്യൻ ചോദിച്ചു.
"തണുപ്പ് മാറ്റാനുള്ള മരുന്ന്."
"അത് കാണുമ്പോൾ മരുന്നല്ലെന്ന് തോന്നുന്നു."
"കാരണം അത് മരുന്നല്ല."
ആദിത്യൻ ചിരിച്ചു.
"നീ ഇതൊക്കെ കൊണ്ടുവന്നിട്ടുണ്ടോ?"
"ട്രെക്കിംഗിന് പോകുമ്പോൾ കുറച്ച് എമർജൻസി സ്റ്റോക്ക് വേണം.നീ കഴിക്കല്ലോ അല്ലേ ?"
yes നീ ഒഴിക്കേടി

അവൾ ചെറിയ സ്റ്റീൽ കപ്പുകളിലേക്ക് പാനീയം ഒഴിച്ചു.
"ചിയേഴ്സ്?"
"ചിയേഴ്സ്."
കപ്പുകൾ കൂട്ടിയിടിച്ചു.
തീയുടെ വെളിച്ചത്തിൽ ഇരുന്ന് അവർ സംസാരിക്കാൻ തുടങ്ങി.

💬 Comments

View all comments