0%

Chapter Title : അരുന്ധതി [Master]

Author : Master Read All Parts 2.5K

വീടല്ല..എന്റെ വീടിനോട് ചേര്‍ന്ന് മറ്റൊരു വീടുണ്ട്. എന്റെ ചേട്ടന്റെ വീടാരുന്നു..അവന്‍ ചത്തുപോയി..അതിനു ശേഷം അത് ഞാനാ തൂത്തുവാരി നോക്കുന്നത്..ചെറിയ നല്ല വീടാ..സാറിന് ഇഷ്ടപ്പെടും” അയാള്‍ ഇളിച്ചുകൊണ്ട്‌ തല ചൊറിഞ്ഞു.

ശബ്ദം കേട്ടു ഞാന്‍ നോക്കി. രാജന്റെ ഭാര്യ ഇന്ദിര എന്നെ നോക്കി ചിരിച്ചുകൊണ്ട് കൈകള്‍ കൂപ്പിയപ്പോള്‍ ഞാനും കൈകള്‍ കൂപ്പി. ഇരുനിറമുള്ള മെലിഞ്ഞ സ്ത്രീ. മുഖത്ത് നല്ല പ്രായം തോന്നിക്കും. രാജനും അങ്ങനെ തന്നെ. അയാള്‍ നന്നായി കുടിക്കും എന്നെനിക്ക് ആദ്യ നോട്ടത്തില്‍ത്തന്നെ മനസിലായിരുന്നു. മാത്രമല്ല, വീടിന്റെ ഭരണം അയാളുടെ കൈയിലല്ല, ഭാര്യയാണ് കൈകാര്യം ചെയ്യുന്നത് എന്നും എനിക്ക് വഴിയില്‍ വച്ചുള്ള അയാളുടെ സംസാരത്തില്‍ നിന്നും മനസിലായിരുന്നു.

“ഞാന്‍ വീടൊക്കെ ഇന്നലേ അടിച്ചുവാരി കഴുകി ഇട്ടതാ..ഇതിയാന്‍ പറഞ്ഞാരുന്നു സാറിന്റെ കാര്യം..സാറ് ആഹാരം ഇവിടുന്ന് കഴിക്കുമോ?’ ഇന്ദിര ചോദിച്ചു.

“അങ്ങനെയാണ് രാജന്‍ പറഞ്ഞത്..വിരോധമില്ലെങ്കില്‍...” ഞാന്‍ ചിരിച്ചു.

“യ്യോ എന്ത് വിരോധം. ഞങ്ങള്‍ക്കതൊരു സഹായമല്യോ സാറേ..ഇതിയാന്റെ വരുമാനം കൊണ്ടുമാത്രം ഈ വന്ന കാലത്ത് ജീവിക്കാന്‍ ഒക്കുമോ..സാറെങ്ങനെ ഇറച്ചിയും മീനും ഒക്കെ കഴിക്കുമല്ലോ അല്ലെ”

“എന്നെ ഇങ്ങോട്ട് കടിക്കാത്ത എന്തിനെയും ഞാന്‍ കഴിക്കും”

ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. വീട് ഇഷ്ടമായ സ്ഥിതിക്ക് ഓഫീസില്‍ നിന്നും എന്റെ സാമഗ്രികള്‍ ഒക്കെ കൊണ്ടുവരാം എന്ന് ഞാന്‍ തീരുമാനിച്ചു.

“എന്നാല്‍ രാജാ നമുക്ക് പോയി എന്റെ പെട്ടിയും സാധനങ്ങളും കൊണ്ടുവരാം. അല്ലറ ചില്ലറ സാധനങ്ങള്‍ ടൌണില്‍ നിന്നും വാങ്ങുകയും വേണം” ഞാന്‍ രാജനോട്‌ പറഞ്ഞു.

“സാറിനു ചായ എടുക്കട്ടെ” ഇന്ദിര എന്നെ നോക്കി ചോദിച്ചു.

“ഇപ്പോള്‍ വേണ്ട. ഞങ്ങള്‍ പോയിട്ട് വരാം..മക്കളൊക്കെ എവിടെ?” ഞാന്‍ പുറത്തേക്ക്

💬 Comments

View all comments