Chapter Title : അരുന്ധതി വർമ്മ IPS 4 [ആദിത്യൻ മേനോൻ] [The Beginning]
അന്വേഷണം ഏറ്റെടുത്തതെന്ന് ഡിജിപി അറിയിച്ചു.
“സിന്ധു, അതൊന്നു ഓഫ് ചെയ്യു. ഇന്നത്തെ ദിവസം ഇത്തരത്തിലുള്ള വാർത്തകൾ കേൾക്കാൻ എനിക്ക് താല്പര്യമില്ല.”
ടി.വി. ഓഫ് ചെയ്ത് സിന്ധു വീണ്ടും വൃത്തിയാക്കലിൽ തിരിഞ്ഞെങ്കിലും, അരുന്ധതിയുടെ മുഖഭാവം അവൾക്ക് ഊഹിക്കാനായില്ല. സാധാരണ ആയി രൂക്കഷമായി അത് ശ്രദ്ധിക്കുകയും സ്റ്റേഷനിലേക്ക് ഓടുകയും ആണ് പതിവ്.
“ഇതും കറങ്ങി തിരിഞ്ഞ് മാഡത്തിന്റെ അടുത്തേക്ക് തന്നെ എത്തുമോ?” അവൾ പതുക്കെ ചോദിച്ചു.
“ഹം. നീ ഇപ്പൊ ഇതെല്ലാം സെറ്റ് ചെയ്യാൻ നോക്ക് സിന്ധു. അവൻ കോച്ചിംഗ് കഴിഞ്ഞ് വരാൻ സമയമായി.”
മറ്റൊന്നും ശ്രദ്ധിക്കാതെ, ഫോൺ വരെ സൈലന്റാക്കി, അരുന്ധതി സ്വയം ബേക്ക് ചെയ്ത സ്ട്രോബെറി കേക്കിന്റെ അവസാന അലങ്കാരങ്ങളിലായിരുന്നു.
അരുന്ധതി വർമ്മ, IPS, ഇന്ന് കേരളത്തിലെ ഏറ്റവും ശക്തരായ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ. ആ പട്ടികയിലെ ഏക വനിത. രാജഭരണം നിലനിന്നിരുന്നെങ്കിൽ, ഈ നാട് ഭരിക്കേണ്ടിയിരുന്ന ഇളമുറ തമ്പുരാട്ടി. തെക്കൻ തിരുവിതാംകൂർ കോവിലകത്തിന്റെ അവസാന സന്തതി. പാരമ്പര്യ സ്വത്തുകളോടോ ബിസിനസ് സാമ്രാജ്യങ്ങളോടോ യാതൊരു ആകർഷണവും അവൾക്ക് ഉണ്ടായിരുന്നില്ല. IPS എന്ന ഉദ്യോഗം അവൾ തന്നെ തിരഞ്ഞെടുത്തതായിരുന്നു. IAS പോലും നിരസിച്ചു. ഉള്ളിലെ ക്ഷത്രിയ രക്തത്തിന്റെ തീപൊരി അവളെ പോലീസിലേക്ക് നയിച്ചു. ആ ദിവസം മുതൽ തന്നെ അരുന്ധതി വാർത്തകളിൽ ഇടംപിടിച്ചു.
അവളുടെ ഉയർച്ച വേഗത്തിലായിരുന്നു. പലർക്കും അസ്വസ്ഥതയുണ്ടാക്കുന്നത്ര വേഗത്തിൽ. കുറച്ചുനാളുകൾക്കുള്ളിൽ തന്നെ തലസ്ഥാനത്തിന്റെ സിറ്റി കമ്മീഷണർ. അതിനൊപ്പം തന്നെ, ശത്രുക്കളും—അകത്തും പുറത്തും. വലിയവരായ പലരും അടക്കാൻ പറ്റാതെ പോയ ചേരികളും ഗുണ്ടാസംഘങ്ങളും അരുന്ധതിയുടെ നേതൃത്വത്തിൽ ഒതുക്കപ്പെട്ടു. ആ യുദ്ധത്തിൽ അവൾക്ക് തുറന്നും മറഞ്ഞും പിന്തുണയായത് അച്ഛൻ
💬 Comments
View all comments