Chapter Title : അരുന്ധതി വർമ്മ IPS 4 [ആദിത്യൻ മേനോൻ] [The Beginning]
ദേവേന്ദ്ര വർമ്മ. അയാളുടെ മുഖത്ത് നോക്കി “നോ” പറയാൻ ഇന്നും ഈ നാട്ടിൽ ഒരു രാഷ്ട്രീയക്കാരനും ഉദ്യോഗസ്ഥനും ഗുണ്ടയും ധൈര്യം കണ്ടെത്തിയിട്ടില്ല.
എന്നാൽ തന്റെ ഡ്യൂട്ടിയിൽ അച്ഛന്റെ ഇടപെടലുകൾ അരുന്ധതിക്ക് അസഹ്യമായി. ഒരു ദിവസം അവൾ കോവിലകം വിട്ട് നഗരത്തിലേക്ക് താമസം മാറ്റി. ഒറ്റയ്ക്കായിരുന്നില്ല, കൂടെ മകൻ അഭിഷേകും.
ഭർത്താവ് ആനന്ദ് വിവാഹത്തിന് മുൻപും ശേഷവും വിദേശത്തായിരുന്നു. ഇടയ്ക്കിടെ അവരെ കാണാൻ പറന്നെത്തും, അതേ വേഗത്തിൽ തിരിച്ചു പോകും. വിവാഹശേഷം, അച്ഛൻ ഏൽപ്പിച്ച ബിസിനസ് സാമ്രാജ്യം വിദേശത്തേക്ക് വ്യാപിപ്പിക്കുന്ന തിരക്കിൽ, കുടുംബം പലപ്പോഴും അവന്റെ ഓർമ്മയിൽ നിന്നും വഴുതി പോയി. ഇതെക്കുറിച്ച് പലതവണ സംസാരിച്ചെങ്കിലും, അത് എവിടെയും എത്തില്ലെന്ന് ഇരുവരും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ, പിന്നീട് അവർ അതിനെപ്പറ്റി അധികം സംസാരം ഉണ്ടായിട്ടില്ല.
അഭിഷേക് അച്ഛന്റെ അഭാവത്തെക്കുറിച്ച് ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. അവനു എല്ലാം അവന്റെ അമ്മയായിരുന്നു. അമ്മയെക്കാൾ അവന്റെ ഏറ്റവും അടുത്ത സുഹൃത്ത്. തമാശയായി പോലും അവൻ പറയും “മമ്മിയാണ് എന്റെ ഫസ്റ്റ് ക്രഷ്.”
എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി, ഭർത്താവുമായുള്ള പ്രശ്നങ്ങളും തുടർച്ചയായ കേസുകളും അരുന്ധതിയെ വീട്ടിൽ നിന്നും അകറ്റി. ഓരോ കേസും അവൾ സ്വയം ഏറ്റെടുത്തു. പതിയെ, അമ്മയും മകനും തമ്മിലുള്ള നിമിഷങ്ങൾ അപ്രത്യക്ഷമായി. മിക്ക രാത്രികളും, അഭി ഉറങ്ങിയ ശേഷമായിരുന്നു അവൾ വീട്ടിലെത്തുന്നത്.
ഒരു ദിവസത്തെ അഭിയുടെ പൊട്ടിത്തെറിയാണ് അവളെ ബോധ്യപ്പെടുത്തിയത് അച്ഛനെ പോലെ മകനും അകന്നു പോകുകയാണെന്ന്.
“എനിക്ക് വേണ്ടി സമയം ചിലവഴിക്കാൻ നിങ്ങൾ രണ്ടുപേർക്കും പറ്റില്ലെങ്കിൽ,”
അവൻ ആ ദിവസം ചോദിച്ചു, ശബ്ദം തളർന്ന്,
“വേണ്ടാന്ന് വെക്കാമായിരുന്നില്ലേ… അല്ലെങ്കിൽ എന്നെ
💬 Comments
View all comments