0%

Chapter Title : അരുണിമ 3 [Tom27]

Author : Tom27 Read All Parts 57.8K

അവന് നിന്നെ നഷ്ടപ്പെടാൻ താൽപര്യമില്ലായിരുന്നു.”

അവളുടെ ഉള്ളിൽ എന്തോ പൊട്ടിത്തെറിച്ചു.

“അപ്പോൾ… എന്റെ വിവാഹം?”

“നിഖിൽ നിന്നോട് തന്റെ യഥാർത്ഥ ഉദ്ദേശം പറഞ്ഞില്ല.”

“എന്നോട്?”

“ഇല്ല.”

മീര പറഞ്ഞു.

“അവൻ നിനക്ക് ടോണിയെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പറഞ്ഞു. ടോണിയോട് നിന്നെക്കുറിച്ചും തെറ്റായ കാര്യങ്ങൾ പറഞ്ഞു.”

അരുണിമയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി.

ഇത്രയും വർഷം താൻ വിശ്വസിച്ചിരുന്ന ജീവിതം…

ഒരു കള്ളത്തിന്റെ മുകളിൽ പണിതതാണോ?

അത് കൊണ്ട് ആണല്ലേ ഒന്നും പറയാതെ തന്നെ ടോണി മെല്ലെ എന്റെ ജീവിതത്തിൽ നിന്ന് അകന്ന് അകന്ന് പോയത്, എന്ത് കൊണ്ട് എനിക്കിതിൽ അസ്വാഭാവകിത ഒന്നും തോന്നിയില്ല.

അവൾ പതുക്കെ ചോദിച്ചു

“ടോണിക്ക് ഇതൊന്നും അറിയില്ലായിരുന്നോ?”

“ഇല്ല.”

സലീം പറഞ്ഞു.

“അവൻ നിന്നെ നഷ്ടപ്പെട്ടുവെന്ന് കരുതി.”

അരുണിമ കണ്ണുകൾ അടച്ചു.

അടുക്കളയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടോണിയുടെ കണ്ണുകളിൽ കണ്ടിരുന്ന ആ വേദന അവൾക്ക് വീണ്ടും ഓർമ്മ വന്നു.

‘നീ എന്നെ എങ്ങനെ നോക്കും എന്നതിനാണ് പേടി…’

അവൾക്ക് ഇപ്പോൾ അതിന്റെ അർത്ഥം മനസ്സിലായി.

“അവൻ ഇത്രയും വർഷം…”

അവളുടെ ശബ്ദം തകർന്നു.

“അതെ.”

മീര അവളുടെ കൈ പിടിച്ചു.

“അവൻ നിന്നെ മറന്നിട്ടില്ല.”

അരുണിമ കൈ പതുക്കെ പിൻവലിച്ചു.

അവളുടെ കണ്ണുകളിൽ ഇനി കണ്ണുനീരിനേക്കാൾ കോപമായിരുന്നു.

“നിഖിൽ…”

അവൾ ആ പേര് പല്ലുകൾക്കിടയിലൂടെ ഉച്ചരിച്ചു.

അന്ന് രാത്രി.

വീട്ടിന്റെ വാതിൽ തുറന്നപ്പോൾ നിഖിൽ ഹാളിൽ തന്നെ ഇരിക്കുകയായിരുന്നു.

അരുണിമ അകത്തേക്ക് കയറി.

അവളുടെ മുഖം കണ്ടതും നിഖിൽ എഴുന്നേറ്റു.

“നീ സലീമിനെ കണ്ടോ?”

അവൾ മറുപടി പറഞ്ഞില്ല.

“അരുണിമ…”

“എന്നോട്

💬 Comments

View all comments