0%

Chapter Title : അരുണിമ 4 [Tom27]

Author : Tom27 Read All Parts 26.5K

അവകാശം വയ്ക്കണം എന്നതിനെക്കുറിച്ച് നമ്മൾ വീണ്ടും ചിന്തിക്കേണ്ടി വരും.”

നിഖിൽ കുറച്ചുനേരം ആലോചിച്ചു.

“നിനക്ക് സ്വാതന്ത്ര്യം വേണമെന്നാണോ പറയുന്നത്?”

അവൾ തലകുനിച്ചു.

“അതും.”

പിന്നെ വളരെ പതുക്കെ കൂട്ടിച്ചേർത്തു

“എന്നെ നീ സ്നേഹിക്കുന്നുണ്ടെന്ന് അറിയുമ്പോഴും… ഞാൻ എന്റെ ആഗ്രഹങ്ങളെക്കുറിച്ച് നിന്നോട് തുറന്ന് സംസാരിക്കാൻ കഴിയണം.”

നിഖിൽ ഒരു ദീർഘശ്വാസം വിട്ടു.

“അത് നിനക്ക് ഇപ്പോഴും എപ്പോഴും പറയാം.”

അരുണിമ അവനെ നോക്കി.

“ശരിക്കും?”

“ശരിക്കും.”

അവളുടെ മുഖത്ത് ആദ്യമായി ഒരു ചെറിയ ആശ്വാസം തെളിഞ്ഞു.

“എങ്കിൽ… ഒരിക്കൽ ഞാൻ എല്ലാം പറയാം.”

നിഖിൽ ചിരിച്ചു.

“നിനക്ക് പറയാൻ തോന്നുന്ന ദിവസം പറഞ്ഞാൽ മതി.”

കാർ സ്കൂളിന്റെ മുന്നിലെത്തി.

അരുണിമ ഇറങ്ങുന്നതിന് മുമ്പ് അവനെ നോക്കി.

“നിഖിൽ…”

“മ്മ്?”

“നീ ഇന്നലെ പറഞ്ഞത്…”

അവൾ ഒരു നിമിഷം നിശ്ശബ്ദയായി.

“നിന്റെ സന്തോഷം എന്റെ സന്തോഷമാണെന്ന്?”

“അതെ.”

“അത് വെറും എന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞതല്ലല്ലോ?”

നിഖിൽ അവളെ നേരെ നോക്കി.

“അല്ല.”

അവൾ പതുക്കെ തലകുനിച്ചു.

ഡോർ തുറന്ന് ഇറങ്ങുന്നതിന് മുമ്പ് അവൾ തിരിഞ്ഞ് അവനെ നോക്കി.

അവളുടെ കണ്ണുകളിൽ ഒരു പുതിയ ചിന്ത ഉണ്ടായിരുന്നു.

അവൾ കാറിന്റെ ഡോർ അടച്ചു സ്കൂളിലേക്ക് നടന്നു.

നിഖിൽ അവൾ അകത്തേക്ക് പോകുന്നത് നോക്കി നിന്നു.

അവന്റെ മനസ്സിൽ ഒരേയൊരു ചിന്ത മാത്രം, അവളുടെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ തന്നെ ഇത്രയും മാറ്റം ഞങ്ങളുടെ ജീവിതത്തിൽ വന്നു,. ഇനി അടുത്തത് എന്താവും. .?

സ്കൂളിൽ പഠിപ്പിക്കുന്ന സമയത്ത് പോലും അരുണിമയുടെ മനസ്സിൽ പല ചിന്തകളും കടന്നു പോയി. അടക്കി വെച്ചു ജീവിച്ച ആഗ്രഹങ്ങളും

💬 Comments

View all comments