Chapter Title : അരുണിമ 7 [Tom27]
പറയണം എന്നതിനെ പറ്റി ഞാൻ കുറെ ആലോചിച്ചു ടെൻഷൻ ആയെങ്കിലും ഇപ്പൊ ഒരു സമാധാനം ആയി. Thank you for understanding me”. അരുണിമ പറഞ്ഞു നിർത്തിയതും ടോണി അവളോട്...
“എന്നാലും ഇതെല്ലാം എങ്ങനെ നടന്നെന്നാ ഞാൻ ആലോചിക്കുന്നത്. ഞാൻ നിന്റെ ലുക്കൊക്കെ കണ്ടപ്പോൾ വൈബ്രേറ്റർ കൊണ്ട് ആണെന്നാണ് കരുതിയത്”.
“വൈബ്രേറ്ററോ, അത് എവിടെ നിന്ന് വന്നു ഇപ്പൊ. .?” നിഖിൽ ഇടക്ക് കയറി ചോദിച്ചു.
ടോണി -“ അത് നിന്നോട് പറയാൻ മറന്നു പോയെടാ, പിന്നെ ഇവൾ പറഞ്ഞു കാണും എന്നാ ഞാൻ കരുതിയത്.”
നിഖിൽ - “ഇല്ലെടാ അവൾ ഒന്നും പറഞ്ഞില്ല”
അരുണിമ-“ അത് പറയാൻ സമയം കിട്ടണ്ടേ”
അവൾ ഒന്ന് നിർത്തിയ ശേഷം പറഞ്ഞു തുടങ്ങി.
“ഞങ്ങൾ ഇന്ന് ഷോപ്പിങ്ങിന് പോയിരുന്നല്ലോ... അപ്പൊ അവിടുന്ന് വാങ്ങിയതാ ”.
നിഖിൽ- “അത് മാത്രമേ വാങ്ങിയുള്ളൂ, വേറെ ഒന്നും വാങ്ങിയില്ലേ. ..”
“അവൾ കുറെ ഡ്രസ്സ് വാങ്ങി. അത് വാങ്ങി ഇറങ്ങിയപ്പോഴാ ഇത് കണ്ടത്. അങ്ങനെ വാങ്ങിയതാണ്. പിന്നെ നിനക്ക് അറിയാമല്ലോ ഈ പെൺ പിള്ളേരുടെ കൂടെ ഷോപ്പിംഗിന് പോയാൽ എന്തൊക്കെ വാങ്ങണം എന്ന് അവർക്ക് തന്നെ അറിയത്തില്ലെന്ന് ”. ടോണി നിഖിലിനെ നോക്കി പറഞ്ഞു ഒപ്പം അവളെ നോക്കി ഒന്ന് കളിയാക്കി ചിരിക്കുകയും ചെയ്തു.
“എന്നിട്ട് എവിടെ വാങ്ങിയതെല്ലാം ഞാൻ കണ്ടില്ലല്ലോ..?” നിഖിൽ അരുണിമയെ നോക്കി ചോദിച്ചു.
“ആഹ് കാണിക്കാം എല്ലാം ഒന്ന് പറഞ്ഞു തീരട്ടെ ആദ്യം എന്ന് കരുതി ഞാൻ” അവൾ മറുപടി കൊടുത്തു.
എന്നിട്ട് അവൾ നേരെ അവളുടെ റൂമിലേക്ക് പോയി,
💬 Comments
View all comments