Chapter Title : അരുണിന്റെ പ്രയാണം [Shamna Sajida]
എൻറെ നാട്ടുകാരൻ തന്നെയാണ് ചെറുപ്പം മുതലേ ഞങ്ങൾ ഒന്നിച്ചു പഠിച്ചതും ആണ്. ഇപ്പോ ഒരേ കമ്പനിയിൽ ജോലിയും ചെയ്യുന്നു
ഞങ്ങൾ ഒന്നിച്ചാണ് കമ്പനിയിൽ കയറിയിതെങ്കിലും അവൻ അവന്റെ കഴിവും ബുദ്ധിയും ഉപയോഗിച്ച് ഉയർന്ന പൊസിഷനിൽ എത്തി. കമ്പനി വക വലിയ അപ്പാർട്ട്മെൻ്റും കാറും അസിസ്റ്റൻറ്റും , മൊത്തത്തിൽ ഒരു റിച്ച് ലൈഫ്.
പക്ഷേ എൻറെ ഫ്രണ്ട്ഷിപ്പ് ഒന്നും വിട്ടിട്ടില്ല. അവൻ ഞങ്ങളുടെ വീട്ടിലോട്ട് ഇടക്കിടക്ക് വരുവായിരുന്നു. ഞങ്ങൾ വർത്താനം ഒക്കെ പറഞ്ഞ് ഒന്ന് രണ്ടെണ്ണം വീശി,,,,
എനിക്കിവിടെ ആകെയുള്ള കൂട്ടുകാരനാണേ.....
അങ്ങനെ ലൈഫ് സ്മൂത്തായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയായിരുന്നു. വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല. പക്ഷേ നേരത്തെ പറഞ്ഞല്ലോ, ലച്ചു വൈകിട്ട് തിരിച്ചെത്താൻ വൈകുന്ന കാര്യം. അവൾ പറഞ്ഞത് അവളെതോ പ്രോജക്റ്റിൽ വർക്ക് ചെയ്യുവാണ്. ശരൺ ആണ് അത് ലീഡ് ചെയ്യുന്നത് എന്നൊക്കെയാണ്. ഞാൻ അധികം അന്വേഷിക്കാനും പോയില്ല എനിക്ക് എന്റേതായിട്ടുള്ള ജോലിതിരക്കുകൾ ഉണ്ടായിരുന്നു. പിന്നെ ശരണും ഉണ്ടല്ലോ കൂടെ എന്നു കരുതി...
5/06/2022 ഒരു ഞായറാഴ്ച. ഈ ഡേറ്റ് ഓർത്തിരിക്കാൻ കാരണമുണ്ട്. എൻറെ ലൈഫിന്റെ ഒരു ടേണിങ് പോയിൻറ് എന്നൊക്കെ പറയാം. അന്ന് എല്ലാ വീക്കെൻ്റിലേം പോലെ ഷോപ്പിങ്ങിൽ ആയിരുന്നു. ലുലുവിലാണ് ഞങ്ങൾ പോകാറ്. സൂപ്പർ മാർക്കറ്റ് ഒക്കെ കയറി ഇറങ്ങി അവള് കുറച്ച് ഡ്രസ്സ് എടുക്കണം എന്ന് പറഞ്ഞു സുഡിയോയിലോട്ട് കയറി. ഞാൻ എനിക്ക് ടീഷർട്ട് എടുക്കുന്നതിന് വേണ്ടി മെൻ സെക്ഷനിലോട്ടും അവള് ലേഡീസിൻ്റെ ഭാഗത്തേക്കും പോയി.
ലച്ചു : അതെ, അരുണേട്ടാ
ഞാൻ : ആഹ്, എന്താ, നീ ഇത്ര പെട്ടെന്ന് എടുത്തു കഴിഞ്ഞോ?
ലച്ചു : എടുത്ത് കഴിഞ്ഞിട്ട് ഒന്നുമില്ല. അടുത്തയാഴ്ച അല്ലേ നിങ്ങളുടെ ചേച്ചിയുടെ ബർത്ത് ഡേ, നമുക്കെന്തേലും ഗിഫ്റ്റ് കൊടുക്കണ്ടേ ?
ഞാൻ : ഓഹ്, താങ്ക്യൂ പൊണ്ടാട്ടി, ഓർമ്മിപ്പിച്ചതിന്,
ലച്ചു : സ്വന്തം ഭാര്യയുടെ ബർത്ത് ഡേ ഡേറ്റ് പോലും അറിയില്ലെന്ന് എനിക്കറിയില്ലേ.പിന്നെയാ ചേച്ചിടെ, ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലാലോ, ആഹ്, എന്തായാലും അങ്ങോട്ട് വാ മനുഷ്യ, നിങ്ങൾ തന്നെ ഒന്ന് സെലക്ട് ചെയ്യൂ.
ഞാൻ : ഞാനെന്ത് സെലക്ട് ചെയ്യാനാ?
💬 Comments
View all comments