0%

Chapter Title : അശ്വതി എന്റെ ഭാര്യ [Train Journey 1] [Subin]

Author : Subinnair Read All Parts 18.4K

ഒന്ന് നോക്കിയേച്ചും ഈ സീറ്റ്‌ എവിടാന്നൊന്ന് പറഞ്ഞെ.."

കഷണ്ടി കേറിയ തല, ഉള്ള മുടിയും നരച്ചു.. കട്ടിയുള്ള നരച്ച മീശ..സിനിമനാടൻ അലൻസിയറിനെ പോലെ ഒരമ്മാവൻ..

ഗോപു ടിക്കറ്റ് വാങ്ങി നോക്കി.. "അങ്കിളെ ഇത് തന്നെയാ നിങ്ങളുടെ സീറ്റ്‌.."

അശ്വതിയുടെ സീറ്റിനെതിരായിട്ടാണ് അയാളുടെ സീറ്റ്‌.. അവിടെ ഇരുന്ന ഗോപു എണിറ്റ് അശ്വതിയുടെ അരികിലിരുന്നു..

"ഹോ അത് സാരമില്ലടാ കൊച്ചനെ.. നീ അവിടിരുന്നോ.. ഇപ്പൊ സീസൺ അല്ലാത്തോണ്ട് വണ്ടി കാലിയാ"

ആ നടന്റെ അതേ സംസാര രീതിയും..

"അങ്കിൾ എങ്ങോട്ടാ?" ഗോപു തിരക്കി..

തന്റെ ട്രോളി ബാഗ് മുകളിലെ ബെർത്തിൽ വെക്കുന്ന തിരക്കിലായിരുന്നു അയാൾ.. "ഓഹ്ഹ് ഞാൻ ഷൊർണുർക്കാടാ.. മൂത്ത മോളെ അവിടാ കെട്ടിച്ചേക്കുന്നെ.. ഇവിടെ എളേ മോൻ നഴ്സിംഗ് പഠിക്കുന്നു.. സ്വന്തം നാടങ്ങ് ഇടുക്കിയാ..."

ഒരു ചോദ്യത്തിന് ഇത്രയധികം ഉത്തരം.. ആളൊരു വിടുവായനാണെന്ന് ഗോപുവിനും അശ്വതിക്കും മനസിലായി..

"അല്ല നിങ്ങളെങ്ങോട്ടാടാ ഉവ്വേ?" ലഗ്ഗേജ് ഒരുവിധം ഒതുക്കി അയാൾ സീറ്റിൽ ഇരുന്നു ഒരു ബോട്ടിൽ വെള്ളം വായിലേക്ക് കമിഴ്ത്തി അയാൾ ചോദിച്ചു..

നല്ല മദ്യത്തിന്റെ മണമുണ്ടായാൾക്ക്.. എന്നാലും സാരമില്ല ഒരു മലയാളി അപ്പച്ചനല്ലേ നാടുവരെ സേഫ് ആയി നോക്കുമായിരിക്കും..

"ഓഹ്ഹ് ഞാനില്ല അങ്കിളേ, ഇവളും മോനും മാത്രമാ.. പട്ടാമ്പി ആണ് സ്ഥലം"

അപ്പോളാണ് അയാൾ പുറംതിരിഞ്ഞിരുന്നു കുഞ്ഞിന് മുലകൊടുക്കുന്ന അശ്വതിയെ ശ്രദ്ധിച്ചത്..

"ഹാ അത് എന്നാ കന്നംതിരിവാടാ കൊച്ചനെ.. ഈക്കൊച്ച്, കൈകുഞ്ഞിനേം കൊണ്ട് ഒറ്റക്കിത്ര ദൂരം പോണ്ടായോ?" അയാൾ ഒരു കാരണാവരെപ്പോലെ ദേഷ്യപ്പെട്ടു..

"അല്ലങ്കിളേ എനിക്ക് ലീവ് കിട്ടിയില്ല, ജോലി കളയാൻ പറ്റില്ലാലോ.."

"ഹാ അതും ശരിയാടാ മക്കളെ.." നെടുവീർപ്പോടെ

💬 Comments

View all comments