0%

Chapter Title : അശ്വതി എന്റെ ഭാര്യ [Train Journey 1] [Subin]

Author : Subinnair Read All Parts 18.4K

എടുത്തു..

"ഗോപേട്ടാ, ഇത്തവണ ന്തായാലും വിഷുവിന് നിക്ക് നാട്ടിൽ പോണം, കസിൻസ് എല്ലാം വരണിണ്ട്.." അവൾ ഗോപുവിനെ സ്വൈര്യം കെടുത്തി..

"എന്റെ പെണ്ണേ നിനക്കറിയില്ലേ എനിക്ക് പുതിയ ജോലി ആയത് കാരണം ഇപ്പൊ ലോങ്ങ്‌ ലീവ് കിട്ടില്ല.." അവൻ പറഞ്ഞു

"അതൊന്നും സാരില്യ.. ഏട്ടൻ നിക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്തു തന്നാൽ മതി.. ഞാനും മോനും പൊയ്ക്കോളാം.. അവിടെ സ്റ്റേഷനിൽ ആരെങ്കിലും വന്ന് ഞങ്ങളെ പിക്ക് ചെയ്യും.. അതിനുള്ള ഏർപ്പാട് ഞാൻ ചെയ്യാം.."

"വിഷുവിന് ഇനി ഒരാഴ്ച സമയമുണ്ടല്ലോ.. ഇപ്പോളെ പോകണോ?"

പക്ഷെ നാട്ടിൽ എല്ലാവരും ഒത്തുകൂടുന്നെന്നറിഞ്ഞപ്പോൾ മുതൽ അവൾക്കു നാട്ടിലേക്ക് പോകാനുള്ള തത്രപ്പാടാണ്..

"ഏട്ടാ.. പ്ലീസ് അവിടെ എല്ലാവരും വരണിണ്ട് .. ഒരുപാട് കാലത്തിനു ശേഷമാ ഇങ്ങനെ ഒരു ഗെറ്റ് ടു ഗെദർ.. പിന്നെ നന്ദൂട്ടനെ പ്രസവിച്ചിട്ട് ദ് വരെ നാട്ടിൽ പോയി കുട്ട്യേ കാട്ടിയില്ല.. മോശല്ലേ.."

അവൾ തന്നെ വിടുന്നമട്ടില്ലെന്നു ഗോപുവിന് മനസിലായി..

"ഓഹ് ശരി ശരി, പെണ്ണേ ഞാൻ ടിക്കറ്റ് ഒന്ന് നോക്കട്ടെ.." അവൻ ലാപ്ടോപ്പിൽ റെയിൽവേയുടെ വെബ്സൈറ്റ് പരതി..

"ഹാ അശ്വതീ.." അടുക്കളയിലേക്ക് പോയ അവളെ ഗോപു സന്തോഷത്തോടെ വിളിച്ചു "തിങ്കളാഴ്ച വൈകിട്ട് ഒരു സ്പെഷ്യൽ ഇട്ടിട്ടുണ്ട്.. പക്ഷെ 4 മണിക്ക് KR പുരത്തുന്നാ.."

അടുക്കളയിൽ നിന്നവൾ വിളിച്ചു പറഞ്ഞു "ഓഹ് അത്യോ.. ന്നാ പിന്നെ അതിലങ്ങു ബുക്ക്‌ ചെയ്തോ ഏട്ടാ.. നേരം പുലരുമ്പോ നിക്ക് വീട്ടിൽ എത്താലോ"..

==================================

തിങ്കളാഴ്ച യാത്രാ ദിവസം:

ഗോപു അന്നല്പം നേരത്തെ ഓഫീസിൽ നിന്നിറങ്ങി.. ഫ്ലാറ്റിലെത്തിയപ്പോഴേക്കും ഹാളിൽ അശ്വതി അല്പം വലിയ ട്രോളി ബാഗും

💬 Comments

View all comments