Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 8 [Deepak]
സിദ്ധു -അവൾക്ക് അച്ഛന്റെ കാര്യം വല്ലതും അറിയോ
അശ്വതി സിദ്ധുവിനെ സമാധാനിപ്പിക്കാൻ പറഞ്ഞു
അശ്വതി -കല്യാണം കഴിഞ്ഞു എന്ന് അറിയാം പക്ഷേ ആരാ എന്നൊന്നും അവൾക്ക് അറിയില്ല
സിദ്ധു -എന്തായാലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ നമ്മുടെ ഭാഗത്ത് നിന്ന് ഒരു തെറ്റും ഉണ്ടാവാൻ പാടില്ല
അശ്വതി -അത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്
സിദ്ധു -മ്മ്
അങ്ങനെ അവർ പരസ്പരം കുറച്ചു നേരം കൂടി സംസാരിച്ച് കഴിഞ്ഞ് സാവധാനം ഉറങ്ങി. പിറ്റേന്ന് രാവിലെ അവർ പതിവ് പോലെ ഓഫീസിൽ എത്തി അശ്വതി ഫോൺ എടുത്ത് നോക്കി ശോഭയുടെ വക ഒരു ഗുഡ് മോർണിംഗ് ഉണ്ടായിരുന്നു അശ്വതി അതിന് ഒരു റിപ്ലൈ കൊടുത്തു
അശ്വതി -ഗുഡ് മോർണിംഗ്. രാവിലെ കുറച്ച് തിരക്ക് ആയത് കൊണ്ട് ഫോൺ എടുക്കാൻ പറ്റിയില്ല
ശോഭ -അത് കുഴപ്പം ഇല്ല എനിക്കും പിടിപ്പത് പണി ഉണ്ടായിരുന്നു
അശ്വതി -കടയിൽ അണ്ണോ
ശോഭ -അതെ
അശ്വതി -എന്നാ ശോഭയുടെ കാര്യങ്ങൾ നടക്കട്ടെ
ശോഭ -ശരി അശ്വതി
അങ്ങനെ അവരുടെ മെസ്സേജ് ആയക്കൽ അവിടെ നിന്നു. മെസ്സേജ് ആയക്കലിലൂടെ അവർ കൂടുതൽ അടുത്തു. അശ്വതി അങ്ങനെ പതിവ് പോലെ അവളുടെ തിരക്കിലേക്ക് ഏർപ്പെട്ടു വൈകുന്നേരം ആയപ്പോൾ അവൾ ഫ്രീയായി അവളുടെ മനസ്സ് ശോഭയെ കാണാൻ പറഞ്ഞ് മന്ത്രിച്ചു പക്ഷേ എന്നും വിളിക്കുന്നത് ശരി അല്ലല്ലോ എന്ന് അവൾ ആലോചിച്ചു അവസാനം സൂത്രത്തിൽ അവളെ കാണാം എന്ന് അശ്വതി ഉറപ്പിച്ചു. തുണി കട അല്ലേ അവൾക്ക് തുണി വാങ്ങാൻ പോവുന്നതായ് അവളുടെ അടുത്ത് ചെല്ലം എന്ന് അവൾ ഉറപ്പിച്ചു. അശ്വതി പെട്ടെന്ന് തന്നെ ജീപ്പിൽ കയറി ശോഭയുടെ കടയിൽ ചെന്നു. അത്യാവശ്യം വലിയ കടയാണ് അശ്വതി പുറത്ത് നിന്ന് കടയെ നോക്കി ശോഭ ടെസ്റ്റിൽസ് എന്ന് നീല കളറിൽ എഴുതി വെച്ചിട്ടുണ്ട്. അശ്വതി പതിയെ അകത്ത് കയറി
💬 Comments
View all comments