Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 9 [Deepak]
ഞാൻ ഇത്ര സന്തോഷവാതിയായി ഇരുന്നിട്ടില്ല
ശോഭ -ഞാനും. അശ്വതിയെ ലഭിച്ചത് ഒരു ഭാഗ്യം ആയിട്ട ഞാൻ കാണുന്നെ
അശ്വതി -ശോഭയെ ആ ഭാഗ്യം തന്നെ ആവും എനിക്ക് തന്നത്
ശോഭ -മ്മ്
അങ്ങനെ ഒരു 6 മണിയായി സിദ്ധുവും കിരണും അവരുടെ അടുത്തേക്ക് വന്നു
സിദ്ധു -അച്ചു നമ്മുക്ക് പോയാലോ
സിദ്ധുവിന്റെ ആ വാക്ക് അശ്വതിയുടെ മനസ്സിനെ ചെറുതായി വേദനിപ്പിച്ചു എന്നാലും ഇനി തങ്ങളുടെ സൗകര്യ നിമിഷം നഷ്ടപ്പെടുത്താൻ അശ്വതി തയ്യാർ ആയില്ല
അശ്വതി -എന്നാ നമുക്ക് ഇറങ്ങാം സിദ്ധുഏട്ടാ
ശോഭ -നിങ്ങൾ പോവണോ
അശ്വതി -പോട്ടേ ശോഭ പോയിട്ട് കുറച്ചു കാര്യങ്ങൾ ചെയ്യത് തീർക്കാൻ ഉണ്ട്
ശോഭ -മ്മ്
അങ്ങനെ അശ്വതിയും സിദ്ധുവും ഒരു ക്യാബ് ബുക്ക് ചെയ്യ്തു അത് വരുന്നത് വരെ അശ്വതി ശോഭയോട് യാത്ര ചോദിച്ചു. ഒരു 5 മിനിറ്റ് കഴിഞ്ഞ് ക്യാബ് വന്നു പോകാൻ നേരം ശോഭ പറഞ്ഞു
ശോഭ -ഇനി വരുമ്പോൾ രണ്ട് ദിവസം തങ്ങാൻ കരുതി വരണം
അശ്വതി -ശെരി. പിന്നെ സമയം കിട്ടുമ്പോൾ അങ്ങോട്ടും ഇറങ്ങ്
ശോഭ -ആ ഇറങ്ങാം
അവസാനമായി യാത്ര പറഞ്ഞ് അശ്വതിയും സിദ്ധുവും അവിടെ നിന്നും ഇറങ്ങി പോകും വഴി സിദ്ധു അശ്വതിയോട് ചോദിച്ചു
സിദ്ധു -ഫ്രണ്ടിനെ കണ്ടതിൽ പിന്നെ നല്ല സന്തോഷം ആണേല്ലോ
അശ്വതി -പിന്നെ സന്തോഷം ഇല്ലാതെ ഇരിക്കോ കുറെ നാൾ കഴിഞ്ഞ് കാണുന്നത് അല്ലേ
സിദ്ധു -എന്തൊക്കെയാ നിങ്ങൾ സംസാരിച്ചത്
അശ്വതി -ഞങ്ങൾ ഭയങ്കര ചർച്ചയിൽ ആയിരുന്നു എങ്ങനെ ഭർത്താവിനെ സ്നേഹിക്കാം എന്ന്
സിദ്ധു -എന്നിട്ട് വല്ല ഐഡിയയും കിട്ടിയോ
അശ്വതി -മ്മ് വീട്ടിൽ ചെല്ലട്ടെ ഓരോന്നായി കാട്ടാം
സിദ്ധു -മ്മ്
അങ്ങനെ അവർ വീട്ടിൽ എത്തി പെട്ടെന്ന് തന്നെ കുളിച്ച് ഡ്രസ്സ് ഒക്കെ മാറി
അശ്വതി -സിദ്ധുഏട്ടാ
സിദ്ധു -എന്താ
അശ്വതി -അവരെ ഒരു ദിവസം ഇങ്ങോട്ട് ക്ഷണിക്കണ്ടേ
സിദ്ധു -അവരെ ഇങ്ങോട്ട് വിളിക്കാം
അശ്വതി -പിന്നെ ചോദിക്കാൻ മറന്നു കിരണേട്ടൻ ആയി എന്താ സംസാരിച്ചേ
സിദ്ധു -കിരണേട്ടനോ അവന് അച്ചുനെക്കാളും പ്രായം കുറവാ
അശ്വതി -അതൊക്കെ ശെരിയാ
💬 Comments
View all comments