0%

Chapter Title : അശ്വതിയുടെ ഭർതൃപിതാവ് [അച്ചായൻ]

Author : Achayan Read All Parts 1.3K

..കുറച്ച് ദിവസം അവരോടൊപ്പം നിന്നിട്ട് വന്നാ മതി മോളെ, അമ്മേടെ കാര്യങ്ങൾ നോക്കാൻ ഇവിടെ അച്ഛനുണ്ടല്ലോ, മോള് വിഷമിക്കാതെ പോകാൻ നോക്ക്‌..

നിറഞ്ഞൊഴുകുന്ന അമ്മയുടെ കണ്ണുകൾ തുടച്ച് അവൾ പോകാൻ എഴുന്നേറ്റു

..പോയിട്ട് വരാം അച്ഛാ..

അവൾ അകലുന്നതും നോക്കി ശൂന്യത നിറഞ്ഞ അകത്തളത്തിൽ അയാൾ നിന്നു

അടുത്ത ജന്മത്തിൽ ഇവളെ തന്റെ മകളായി നല്കിയേക്കണേ ഈശ്വരാ എന്ന പ്രാർത്ഥന ലക്ഷ്മിയമ്മയുടെ മനസ്സിൽ നിറഞ്ഞപ്പോൾ കണ്ണീർത്തടങ്ങൾ പൊട്ടി ഒഴുകി

വീട്ടിൽ എത്തിയിട്ടും അശ്വതിക്ക് ഒരു സമാധാനവും കിട്ടിയില്ല, മനസ്സ് കിടന്ന് പിടക്കുന്നു, എങ്ങിനെയെങ്കിലും നേരം വെളുത്താൽ മതി എന്ന ചിന്തയിൽ ഉറക്കം വരാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു

.. മോളെ,, മോളെ..

അമ്മയുടെ വിളികേട്ട് അവൾ ചാടി എഴുന്നേറ്റു, അഴിഞ്ഞു കിടന്ന മുടി വാരിക്കെട്ടി തിടുക്കത്തിൽ വാതിൽ തുറന്നു

.. എന്താ അമ്മേ..

അമ്മയുടെ മുഖത്തെ പരിഭ്രമം കണ്ട് അശ്വതിക്ക്‌ വേവലാതിയായി

.. മോള് വേഗം റെഡി ആക് നമുക്ക് ഹരിയുടെ വീട് വരെ ഒന്ന് പോകാം..

.. കാര്യം പറയ് അമ്മേ..

.. ലക്ഷ്മിയമ്മ പോയി..

അശ്വതി ആ വാർത്ത വിശ്വസിക്കാനാകാതെ നടുക്കത്തോടെ അമ്മയെ നോക്കി

തളർച്ചയോടെ ചുമരിലേക്ക് ചാരിയ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

.. ഞാൻ ചെന്നു കയറിയ ദോഷമാണോ അമ്മേ രണ്ടു ജീവനുകൾ പൊലിയാൻ കാരണം..

കൈകൾ തലയിൽ വെച്ച്‌ അവൾ വിങ്ങിപ്പൊട്ടി

.. അല്ല മോളെ, എല്ലാം ദൈവം വിധിച്ച പോലെയേ വരൂ..

പക്ഷെ അവൾക്കതൊരു സമാധാന വാക്ക് പോലെ തോന്നിയില്ല

കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ച് അവൾ ഒന്നും

💬 Comments

View all comments