0%

Chapter Title : അശ്വതിയുടെ ഭർതൃപിതാവ് [അച്ചായൻ]

Author : Achayan Read All Parts 1.3K

അശ്വതി മരപ്പാവയെ പോലെ ഉണ്ണാതെ ഒന്നും ഉരിയാടാതെ മുറിക്കുള്ളിൽ മാത്രമായി ഒതുങ്ങി

കർമങ്ങൾ കഴിഞ്ഞു ചടങ്ങുകൾ അവസാനിച്ചു ഇതൊന്നും അറിയാതെ അവളാ മുറിക്കുള്ളിൽ കഴിഞ്ഞു

അശ്വതിയുടെ അച്ചനും അമ്മയും മകളുടെ വിധിയെ പഴിച്ചു അവളെ വീട്ടിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും അവനുറങ്ങുന്ന മണ്ണിൽ അവന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്ന വീട്ടിൽ നിന്ന് പുറത്തു പോകാൻ അവൾ സമ്മതിച്ചില്ല

മാസങ്ങൾ കടന്നു പോയി എല്ലാം യാന്ദ്രികമായി നടന്നു കൊണ്ടിരുന്നു ജീവിതത്തിലേക്ക് അവൾ തിരിച്ചു വന്നെങ്കിലും മുഖത്തെ സന്തോഷം മാത്രം അസ്തമിച്ചു നിന്നു

..മോളെ..

..എന്താ അച്ഛാ..

ലക്ഷ്മിയമ്മയുടെ കാലിൽ കുഴമ്പ് തേച്ചു കൊണ്ടിരിക്കെ അവൾ അച്ഛനെ നോക്കി

..എത്ര നാൾ ആണെന്ന് വെച്ചാ പുറത്തോട്ടൊന്നും ഇറങ്ങാതെ വീട്ടിൽ മാത്രം അടച്ചു മൂടി..

..ശരിയാ മോളെ മോള് കുറച്ചു ദിവസം വീട്ടിൽ പോയി നിന്ന് എല്ലാവരെയും ഒന്നു കണ്ടിട്ട് വായോ..

ലക്ഷ്മിയമ്മ ഭർത്താവിനെ അനുകൂലിച്ചു

..വേണ്ട അമ്മേ..

..മോള് ഇങ്ങനെ ഒന്നിലും താല്പര്യം ഇല്ലാതെ ഇരുന്നാൽ അവന്റെ ആത്മാവ് വേദനിക്കും..

അശ്വതിക്ക് പിന്നെ ഒന്നും പറയാൻ തോന്നിയില്ല തന്റെ സങ്കടം വാശിയായി അവർക്ക് തോന്നിയാലോ അവരെ അത് വേദനിപ്പിച്ചാലോ എന്നവൾ ഭയന്നു

.. ശരിയച്ചാ..

പിറ്റേന്ന് വീട്ടിലേക്ക് ഇറങ്ങാൻ നേരം അച്ഛനെ വിളിച്ച് ലക്ഷ്മിയമ്മയുടെ മരുന്നിന്റെ കാര്യങ്ങൾ ഓർമിപ്പിച്ചു

തളർന്നു കിടക്കുന്ന അമ്മയുടെ അരികെ ഇരുന്ന് അവൾ കണ്ണീർ വാർത്തു

.. മോളെ, കരയാതെ പോയിട്ട് വായോ..

ലക്ഷ്മിയമ്മക്കും കണ്ടു നിന്ന ഗോവിന്ദൻ പിള്ളക്കും കണ്ണുകളിൽ സങ്കടം കെട്ടി നിന്നു

.. മ്മ്, ഞാൻ നാളെ തന്നെ തിരിച്ചു വരും..

💬 Comments

View all comments