0%

Chapter Title : അശ്വതിയുടെ ഭർതൃപിതാവ് !!!അവസാനം!!! [അച്ചായൻ]

Author : Achayan Read All Parts 2.5K

പുറത്തേക്ക് വന്ന അയാളുടെ അടുത്തേക്ക് അശ്വതിയും ഗിരിജയും സന്തോഷത്തോടെ നടന്നു

ഇരുവശങ്ങളിലായി രണ്ട് പേരെയും ചേർത്തണക്കുമ്പോൾ അയാളുടെ ചുണ്ടുകൾ വീണ്ടും വിതുമ്പി

ഗിരിജയുടെ തോളത്തു നിന്ന് കൊച്ചുമോനെ എടുത്ത് അയാൾ തെരു തെരെ ഉമ്മകൾ കൊണ്ട് മൂടി

.. എന്ത് കോലമാ അച്ഛാ ഇത്..

.. ഓഹ് അതൊന്നും സാരമില്ല മക്കളെ, അല്ലെങ്കിലും ഞാൻ സുഖവാസത്തിനു വന്നതല്ലല്ലോ, ജയിലല്ലേ..

.. അച്ഛാ..

ഗദ്ഗദത്തോടെ അയാളുടെ കൈകളിൽ താങ്ങി ഏങ്ങലടിച്ച അശ്വതിയുടെ മുടിയിഴകളിൽ അയാൾ തഴുകി

.. ഇനി മതി കരഞ്ഞത്, അച്ഛൻ വന്നില്ലേ..

കൂട്ടം കൂടി നിന്ന നാട്ടുകാരെ നോക്കി പുഞ്ചിരിച്ച് അയാൾ കാറിലേക്ക് കയറി

മാസങ്ങൾ എത്ര വേഗമാണ് കടന്നു പോകുന്നത്,,,ആളുകൾക്ക് ചർച്ച ചെയ്യാൻ അതിനിടക്ക് ഒരുപാട് സംഭവങ്ങൾ നാട്ടിൽ നടന്നു

വലിയേടത്ത് തറവാട്ടിൽ എല്ലാവരും ഇപ്പോൾ സന്തോഷത്തിലാണ്,,, നടന്ന സംഭവങ്ങൾ ഒരു ദുസ്വപ്നം പോലെ അവർ മറന്നു

കണ്ണനും അശ്വതിയും വല്ലാതെ അടുത്തു അവളെ കാണുമ്പോൾ പല്ലില്ലാത്ത മോണകാട്ടി അവന്റെ ചിരി എല്ലാ സങ്കടങ്ങൾക്കും ഉളള അവളുടെ മരുന്നായി മാറി

.. വാടാ കണ്ണാ..

കൈനീട്ടിയ ഗിരിജയെ മൈൻഡ് ചെയ്യാതെ കണ്ണൻ അശ്വതിയുടെ തോളിൽ പറ്റിച്ചേർന്ന് കിടന്നു

.. അമ്മിഞ്ഞക്ക് ദാഹിക്കുമ്പോൾ മാത്രം ഇങ്ങോട്ട് വാടാ കള്ളകണ്ണാ, അന്നേരം ഞാൻ കാണിച്ചു തരാം നിനക്ക്..

ഗിരിജയുടെ കള്ളപരിഭവം കണ്ട് അശ്വതിക്ക് ചിരി പൊട്ടി

.. മാമീടെ ചക്കര എങ്ങും പോകണ്ടാട്ടോ,,കണ്ണന് മാമി തരാം അമ്മിഞ്ഞ..

അത് കേട്ട കണ്ണൻ അശ്വതിയുടെ മാറിൽ കൈ വെച്ചു

.. അമ്പട കൊതിയാ, അവന്റെ പൂതി കണ്ടില്ലേ ചേച്ചി..

💬 Comments

View all comments