0%

Chapter Title : അശ്വതിയുടെ ഭർതൃപിതാവ് !!!അവസാനം!!! [അച്ചായൻ]

Author : Achayan Read All Parts 2.4K

.. നീ കൊടുക്കാന്ന് പറഞ്ഞിട്ടല്ലേ, എന്നിട്ട് എന്റെ മോനായോ കുറ്റം..

..എന്റെ കള്ളക്കുറുമ്പനെ മാമി കുറ്റം പറയില്ലെന്ന് അവനറിയാം അല്ലേടാ കുട്ടാ..

.. എന്നാ മാമിയും മോനും കൂടി കളിച്ചിരിക്ക് ഞാൻ അച്ഛന് കുളിക്കാനുള്ള വെള്ളം ചൂടാക്കട്ടെ..

.. ചേച്ചി കണ്ണനെ പിടിക്ക് ഞാൻ ചൂടാക്കിക്കോളാം..

.. വേണ്ടെടി നീ മോനെ നോക്ക്‌..

ഗിരിജ ഇപ്പോൾ ഇങ്ങനെയാണ് എന്തെങ്കിലും കാരണം പറഞ്ഞ് അശ്വതിയെ ഒഴിവാക്കും എന്നിട്ട് എല്ലാം സ്വയം ചെയ്യും,, അശ്വതിയുടെ മനസ്സിൽ ചെറുതായെങ്കിലും ആ പ്രവർത്തികളെ വേദനിപ്പിക്കാതിരുന്നില്ല

.. മോളെ അശ്വതി..

കയ്യിലിരുന്ന കവർ അയാൾ അശ്വതിയുടെ നേരെ നീട്ടി

..കുറച്ച് കരിമീനാ,,നന്നായിട്ടൊന്ന് വരുത്തരച്ച് വെക്ക്‌..

അശ്വതി മീൻ വാങ്ങാൻ ഒരുങ്ങവെ ഗിരിജ അടുക്കളയിൽ വന്ന് അച്ഛന്റെ കയ്യിൽ നിന്ന് കവർ വാങ്ങി

..കരിമീനാണല്ലോ അച്ഛാ വരുത്തരച്ചു വെക്കാം എന്നാലേ ശരിയാകു..

..ഞാൻ അത് അശ്വതിയോട് പറയായിരുന്നു..

..കറി ഞാൻ വെച്ചോളാം ചേച്ചി..

.. ഏയ്യ് വേണ്ടടി ഞാൻ വെച്ചോളാം,, അരപ്പും കൂട്ടും ശരിയായില്ലെങ്കിലെ കറി പിന്നെ ഒന്നിനും കൊള്ളാതാകും..

അശ്വതിയുടെ മുഖം വാടിയത് അയാൾ ശ്രദ്ധിച്ചു

കണ്ണിൽ തിങ്ങിയ സങ്കടച്ചൂട് ഒലിച്ചിറങ്ങും മുന്നേ അവർ കാണാതെ തുടച്ചു കളഞ്ഞ് അവൾ അവിടെ നിന്നും പോയി

..അച്ഛന് കുളിക്കാൻ ചുടു വെള്ളം കൊണ്ട് ഒഴിക്കട്ടെ..

..കുറച്ച് കഴിയട്ടെ, അതിന് മുന്ന് ഗിരിജയോട് ഒരു കാര്യം ചോദിക്കാനുണ്ട് എനിക്ക്..

..എന്താണച്ചാ ?..

കുറച്ചു ഗൗരവ ഭാവത്തോടെ അയാൾ പറഞ്ഞു തുടങ്ങി

..അശ്വതിയെ എല്ലാ കാര്യത്തിൽ നിന്നും നീ ഒഴിവാക്കി നിറുത്തുന്നു,,,, എല്ലാ തീരുമാനങ്ങളും നീ സ്വയം എടുക്കുന്നു,,,,

💬 Comments

View all comments