0%

Chapter Title : അശ്വതിയുടെ ഭർതൃപിതാവ് !!!അവസാനം!!! [അച്ചായൻ]

Author : Achayan Read All Parts 2.4K

എന്തിനാണ് നീ ഇങ്ങനെയെല്ലാം പെരുമാറുന്നത്,,,, അവളെ ഒറ്റപ്പെടുത്തി വീട്ടിൽ നിന്നും പുറത്താക്കി എന്റെ സ്വത്തുക്കളൊക്കെ ഒറ്റക്ക് സ്വന്തമാക്കാം എന്നുള്ള തീരുമാനത്തിലാണ് നീ ഇതൊക്കെ ചെയ്യുന്നതെങ്കിൽ എന്റെ മോള് കേട്ടോ,,,, നീ എന്റെ ലക്ഷ്മിയുടെ വയറ്റിൽ പിറന്നതാണെങ്കിൽ അവൾ ഞങ്ങളുടെ മനസ്സിൽ ജനിച്ച മകളാ,,,, രണ്ടു പേർക്കും തുല്യമായല്ലാതെ ഇതിൽ നിന്ന് ഒരു ചില്ലിക്കാശ് പോലും നിനക്ക് കൂടുതൽ കിട്ടില്ല,,,,

ഗിരിജ കണ്ണ് മിഴിച്ച് കുറച്ച് നേരം അച്ഛനെ നോക്കി,,,ഉയർത്തിപ്പിടിച്ച തല താഴ്ത്താതെ ചുമരിൽ ചാരി നിന്ന അവളുടെ കവിളിലൂടെ കണ്ണീർ ചാലുകൾ ഒലിച്ചിറങ്ങി,,,പിന്നെ കൈകൾ പൊത്തി പൊട്ടിക്കരച്ചിലായിരുന്നു

അവളുടെ കരച്ചിൽ കേട്ട് അയാളുടെ മനസ്സൊന്ന് പിടഞ്ഞു,,,പറഞ്ഞത് കൂടിപ്പോയോ എന്നൊരു ശങ്ക,,,,അകത്തെ മുറിയിൽ എല്ലാം കേട്ടിരുന്ന അശ്വതിയുടെ ഹൃദയവും നുറുങ്ങുകയായിരുന്നു

.. മോളെ,,,ഞാൻ..

വാക്കുകൾ കിട്ടാതെ അയാൾ ഗിരിജയുടെ തോളിൽ കൈ വെച്ചു,,, കരച്ചിൽ നിറുത്തിയ ഗിരിജയിൽ നിന്നും പക്ഷെ കണ്ണുനീർ മാത്രം വിട്ടൊഴിഞ്ഞില്ല,,,അവൾ തോളിൽ ഇട്ടിരുന്ന ഷാൾ എടുത്ത് മുഖം തുടച്ചു,,,കണ്ണുകൾ അപ്പോളും പൊട്ടി ഒലിച്ചുകൊണ്ടിരുന്നു

..എന്നെ എത്ര കുറ്റപ്പെടുത്തിയാലും എനിക്ക് വിഷമമില്ലച്ചാ,,, പക്ഷെ അവളെ ഒറ്റപ്പെടുത്തി സ്വത്തുക്കൾ തട്ടി എടുക്കാൻ ആണെന്ന് അച്ഛൻ പറഞ്ഞില്ലേ അത് മാത്രം കേട്ടിട്ട് സങ്കടം സഹിക്കാൻ പറ്റണില്ല എനിക്ക്,,,

ഗിരിജ വാക്കുകൾ കിട്ടാതെ ഏങ്ങികരഞ്ഞു

..ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാൻ,,,, അതിനുള്ള പ്രായശ്ചിത്തമായി ഈ ഒരു വഴിയേ ഞാൻ കണ്ടുള്ളു,,,,, ഒരു വേലക്കാരിയെ പോലെ അവൾക്ക് വേണ്ടതെല്ലാം ഒരുക്കികൊടുക്കാൻ ഉളള കൊതി കൊണ്ടാ അവളെ ഞാൻ അകറ്റി നിറുത്തുന്നത്,,,, അതെല്ലാം അവളോടുള്ള ഇഷ്ടം കൊണ്ടാ..

നനഞ്ഞു കുതിർന്ന കവിത്തടം ഗിരിജ കൈ

💬 Comments

View all comments