0%

Chapter Title : അശ്വതിയുടെ ഭർതൃപിതാവ് !!!അവസാനം!!! [അച്ചായൻ]

Author : Achayan Read All Parts 2.4K

കൊണ്ട് തുടച്ചു

..എന്റെ പ്രവർത്തികൾ അവളെ വേദനിപ്പിച്ചുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കാം,,,,അച്ഛന് അവൾ മകളാണെങ്കിൽ എനിക്ക് അവൾ അനുജത്തി അല്ലെ അച്ഛാ..

..മോളേ,,,,,,

പൊട്ടിക്കരഞ്ഞ ഗിരിജയെ അയാൾ മാറോട് ചേർത്തു

..തെറ്റാണ് ഞാൻ പറഞ്ഞത്,,,, അച്ഛനോട് മോള് ക്ഷമിക്ക്..

തന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് തേങ്ങുന്ന മകളെ അയാൾ വാത്സല്യത്തോടെ തഴുകി

അകത്ത് കട്ടിലിനോട് ചേർന്ന ചുമരിൽ ചാരി ഇരുന്ന് നെഞ്ചിൽ തികട്ടി വന്ന തേങ്ങൽ അടക്കാൻ കഴിയാതെ അശ്വതി വിങ്ങിപ്പൊട്ടി ...........................................

..നല്ല വിശപ്പ് കറി ആയില്ലേ ചേച്ചി..

അശ്വതിയുടെ ചോദ്യം കേട്ട് ഗിരിജ പുഞ്ചിരിച്ചു,,,പക്ഷെ ആ ചിരിക്ക്‌ തെളിച്ചം കുറവായിരുന്നു

..ഇപ്പൊ റെഡി ആകും..

..മുഖമെന്താ വല്ലതിരിക്കുന്നത്..

അടുത്തേക്ക് വന്ന അശ്വതിയെ ഫേസ് ചെയ്യാൻ കഴിയാതെ ഗിരിജ തിരിഞ്ഞു

..ഒന്നൂല്ല..

തികട്ടിവന്ന സങ്കടം അവൾ അടക്കിപ്പിടിച്ചു,,,അശ്വതിക്കത് മനസ്സിലായത് കൊണ്ട് പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല

..ചേച്ചി പോയി കുളിച്ചിട്ട് വായോ,,,ബാക്കി ഞാൻ ചെയ്തോളാം..

..വേണ്ടെടി,,,ഇത് കഴിഞ്ഞിട്ട് ഞാൻ കുളിച്ചോളാം..

..ചേച്ചി കുളിച്ചിട്ട് വരുമ്പോളേക്കും ഇതെല്ലാം ആയിട്ടുണ്ടാകും,,,എന്നിട്ട് നമുക്ക് എല്ലാവർക്കും ഒന്നിച്ചിരുന്ന് കഴിച്ചൂടെ..

മടിച്ചു നിന്ന ഗിരിജയെ അശ്വതി നിർബന്ധിച്ചു

..ചെല്ല് ചേച്ചി..

ഗിരിജ കുറച്ചു നേരം അശ്വതിയെ നോക്കി

..മ്മ്,,എന്ത് പറ്റി ചേച്ചി എന്നെ ആദ്യായിട്ട് കാണുന്ന പോലെ നോക്കുന്നത്..

..നിനക്ക് എന്നോട് ദേഷ്യമുണ്ടോ..

..എന്തിന്?..

..ചോദിച്ചതാ..

അശ്വതി ഗിരിജയുടെ കൈ കവർന്നു

..എനിക്ക് താഴെ രണ്ട് അനിയത്തിമാരല്ലേ അവരെ ഞാൻ വഴക്ക് പറയുന്നതും ശകാരിക്കുന്നതും അവരോടുള്ള വെറുപ്പ് കൊണ്ടല്ലല്ലോ മറിച്ച് സ്നേഹക്കൂടുതൽ കൊണ്ടല്ലേ,,,ചേച്ചി എന്നെ ശകാരിച്ചതെല്ലാം അനിയത്തിയോടുള്ള അവകാശമായിട്ടേ ഞാൻ കരുതിയിട്ടുള്ളു,,,പിന്നെ എന്തിനാ എന്റെ

💬 Comments

View all comments