0%

Chapter Title : ?അശ്വതിയുടെ കളിവീട്? [അജിത് കൃഷ്ണ]

സജീഷ് :എടാ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ നിനക്ക് എന്നേ കണ്ടിട്ട് മനസ്സിൽ ആയില്ലേ.

അജി :ആഹ്ഹ നീ എന്താ ഇവിടെ...."

സജീഷ് :അതൊക്കെ പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്.. അല്ല നീ എന്താ മുഖം ഒക്കെ വിളറി വല്ലാത്ത അവശൻ ആയല്ലോ...!

അജി :എന്താ പറയുക എല്ലാം പോയെടാ.. നിനക്ക് അറിയാല്ലോ എന്റെ അവസ്ഥ ആകെ ഉള്ളത് ഒരു അമ്മയു പിന്നെ ഒരു വീടും മാത്രം ആയിരുന്നു. കഴിഞ്ഞ വർഷം ആയിരുന്നു അമ്മ മറിച്ചത്. അപ്പോൾ ഞാൻ നാട്ടിൽ ഇല്ലായിരുന്നു കർമ്മങ്ങൾ ചെയ്യാൻ പോലും എനിക്ക് ലീവ് തന്നില്ല പോവുക ആണെകിൽ തിരിച്ചു ജോലിക്ക് കയറാനും പറ്റില്ല. അവസ്ഥ അവസാനം ജോലി കളഞ്ഞു നാട്ടിൽ വന്നു കർമ്മം ചെയ്തു എല്ലാം കഴിഞ്ഞു. പിന്നെ എന്റെ ആകെ സമ്പാദ്യം ആ വീട് ആയിരുന്നു അത്കൊണ്ട് നാട്ടിൽ തന്നെ ആയിരുന്നു. കഴിഞ്ഞ വർഷം വന്ന വെള്ളപൊക്കം ആ വീടും കൊണ്ട് പോയി. സഹായിക്കേണ്ട സർക്കാർ പറയുന്നത് അത് പുറമ്പോക്ക് ഭൂമിയിൽ ആയിരുന്നു എന്ന്. ഞാൻ കുറേ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങി.ഗതി കെട്ട് അവസാനം കേസ് കൊടുത്തു ഇപ്പോൾ അവന്മാർ എല്ലാം കൂടെ ഞാൻ കേസ് കൊടുത്തതിനു എന്നെ ശെരിക്കും ഉപദ്രവിച്ചു ഒരു വിധത്തിൽ അവിടെ നിന്ന് രക്ഷപെട്ടു ഇവിടെ എത്തി. നിനക്ക് പറ്റുമെങ്കിൽ എനിക്ക് ഒരു ജോലി തരപ്പെടുത്തി തെരാൻ പറ്റുമോ...

സജീഷ് :എന്റെ അവസ്ഥ ഞാൻ എങ്ങനെ ആണ് നിന്നോട് പറഞ്ഞു മനസ്സിൽ ആക്കുക. ഈ കഴിഞ്ഞ മാസം ആണ് ഇവിടെ ഒരു ജോലി തന്നെ സ്ഥിരം ആയത്.

അജി :അല്ല നിനക്ക് എന്ത് പറ്റി നാട്ടിൽ നിന്ന് എപ്പോൾ ആണ് നീ പോയത്.

സജീഷ് :എടാ അത് എന്റെ കല്യാണം ഒക്കെ കഴിഞ്ഞു....

അജി :ങേ അത് എപ്പോൾ...

സജീഷ് :അത് സംഭവിച്ചു പോയി. നമ്മുടെ തളിപ്പറമ്പിൽ മൊട്ടോര്സ് ഉടമയുടെ ഒറ്റ മകൾ അശ്വതി. ആദ്യം ഒരു ഫ്രണ്ട്ഷിപ് പിന്നെ അത് പ്രണയം ആയി വളർന്നു. ഞങ്ങളുടെ അടുപ്പം അവരുടെ വീട്ടിൽ അറിഞ്ഞു. നിനക്ക് അറിയാല്ലോ

💬 Comments

View all comments